തിരുവനന്തപുരം: ഇടനിലക്കാരുടെ ചതിയിൽപെട്ട നഴ്സുമാർ കുവൈത്തിൽ കുടുങ്ങിക്കിടക്കുകയാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. എംബസി മുഖേന തുടർ നടപടി സ്വീകരിക്കാമെന്ന് കുവൈത്ത് ആരോഗ്യ വകുപ്പ് മേധാവി മുസ്തഫ അൽ റിദ ഉറപ്പ് നൽകിയതായി മന്ത്രി പറഞ്ഞു. ഒാവർസീസ് െഡവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രമോഷൻ കൺസൾട്ടൻസ് ലിമിറ്റഡിെൻറ (ഒഡെെപക്ക്) വെബ്പോർട്ടൽ ഉദ്ഘാടന വേളയിലായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. കേരളത്തിൽനിന്ന് നഴ്സുമാരെയും ഡോക്ടർമാരെയും റിക്രൂട്ട് ചെയ്യാൻ ബ്രിട്ടനുമായി കരാറിലെത്തിയതായി മന്ത്രി അറിയിച്ചു. ഒരു വർഷം 1000 നഴ്സുമാർക്ക് അവസരം ലഭിക്കും. അടുത്ത ഫുട്ബാൾ േലാകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിൽ ഒരു വർഷത്തിനകം നിർമാണ മേഖലയിൽ നിരവധി തൊഴിൽ അവസരം ഉണ്ടാവും.
അയർലൻഡ്, സ്വിറ്റ്സർലൻഡ് എന്നീ യൂറോപ്യൻ രാജ്യങ്ങളുമായി ചർച്ച നടത്തി. ജർമനി, ജപ്പാൻ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കും റിക്രൂട്ട്മെൻറ് വ്യാപിപ്പിക്കും. കുവൈത്തിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും ഹോം നഴ്സുമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും ഡ്രൈവർമാർക്കും കൂടുതൽ അവസരമുണ്ട്. തുടർ ചർച്ച നടത്തി ധാരണപത്രം ഒപ്പുവെക്കും. ഇൗ വർഷം ഇതുവരെ 1010 പേർക്ക് ഒഡെപെക്ക് വഴി വിദേശത്ത് തൊഴിൽ ലഭ്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.