ലോൺ ആപ്പുകൾക്ക് പൊലീസിന്റെ ‘ആപ്പ്’​; 70ലേറെ വ്യാജന്മാരെ പ്ലേ സ്റ്റോറിൽനിന്ന് നീക്കി

​തിരുവനന്തപുരം: നിരവധി പേർ ജീവനൊടുക്കാൻ ഇടയാക്കിയ വ്യാജ ലോൺ ആപ്പുകൾക്ക് കേരള പൊലീസിന്റെ ‘ആപ്പ്’. എഴുപതിലേറെ വ്യാജ ലോൺ ആപ്പുകളെ പ്ലേസ്റ്റോറിൽ നിന്ന് കേരളാ പൊലീസ് സൈബർ ഓപറേഷൻ ടീം നീക്കം ചെയ്തു.

ചൈ​ന, മൗ​റീ​ഷ്യ​സ്, സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​ൾ കാ​ഷ്, സാ​ല​റി ഡേ, ​റാ​പ്പി​ഡ് റു​പ്പീ, ഫൈ​ബ്, റു​പ്പീ പ്രോ, ​ക്രെ​ഡി​റ്റ് ബീ ​തു​ട​ങ്ങി 72 ലോ​ൺ ആ​പ്പു​ക​ളും ട്രേ​ഡി​ങ്​ ആ​പ്പു​ക​ളും നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗൂ​ഗി​ളി​നും ഡൊ​മൈ​ന്‍ ര​ജി​സ്ട്രാ​ര്‍ക്കും സൈ​ബ​ര്‍ ഓ​പ​റേ​ഷ​ന്‍ എ​സ്.​പി ഹ​രി​ശ​ങ്ക​ർ നോ​ട്ടീ​സ് ന​ൽ​കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നീക്കം ചെയ്തത്.

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാൽ 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പൊലീസിന്റെ ഹെൽപ് ലൈൻ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നൽകാവുന്നതാണ്.


Tags:    
News Summary - Kerala police action against fake loan app: More than 70 apps removed from Play Store

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.