കിളിമാനൂർ: രാത്രി വീട്ടിൽ പോകാൻ വാഹനം കാത്തുനിന്ന റിട്ട. പ്രഥമാധ്യാപകനെ എസ്.െഎ അക ാരണമായി ലാത്തികൊണ്ടടിച്ചതായി പരാതി. അടിയിൽ അരക്കെട്ടിെൻറ പിൻഭാഗം പൊട്ടി. കിളിമ ാനൂർ ചൂട്ടയിൽ ഇളയിടത്ത് വീട്ടിൽ റിട്ട. ഹെഡ്മാസ്റ്റർ വിജയകുമാറാണ് (67) കിളിമാനൂർ എസ്.ഐ ബി.കെ. അരുണിനെതിരെ ആറ്റിങ്ങൽ ഡിവൈ.എസ്.പിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയത്. പരാതിയിൽ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ജൂൺ 28ന് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കിളിമാനൂർ ടൗണിൽ പോയശേഷം മുക്ക്റോഡ് കവലയിൽ ഓട്ടോക്കായി കാത്തുനിൽക്കുകയായിരുന്നു താനെന്ന് വിജയകുമാർ പരാതിയിൽ പറയുന്നു. ഈ സമയം ജീപ്പിലെത്തിയ എസ്.ഐ അരുൺ, ഒരു പ്രകോപനവുമില്ലാതെ ഇരുവശവും പിത്തള പൊതിഞ്ഞ ലാത്തി ഉപയോഗിച്ച് അരക്കെട്ടിെൻറ പിൻഭാഗത്ത് രണ്ട് വട്ടം അടിക്കുകയായിരുന്നു. തുടർന്ന് വാഹനത്തിൽ കയറി പോകുകയും ചെയ്തു. അടിയേറ്റ രണ്ട് ഭാഗവും പൊട്ടി ചോര വാർന്നു.
വേദന കൊണ്ട് നിലവിളിച്ച വിജയകുമാർ പിന്നീട് ഓട്ടോയിൽ വീട്ടിലേക്ക് പോയി. രണ്ട് ദിവസം യാത്ര ചെയ്യാനാകാതെ വീട്ടിൽ കിടന്നശേഷം ജൂലൈ ഒന്നിന് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നാണ് കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് നേരിട്ട് പരാതി നൽകിയത്. നിരപരാധിയായ തന്നെ പ്രായം പോലും നോക്കാതെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു. അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നും മദ്യലഹരിയിലായിരുന്ന വിജയകുമാറിനെ ഓട്ടോയിൽ കയറ്റിവിട്ടത് താനാണെന്നുമാണ് എസ്.ഐയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.