``മകളേ മാപ്പ്'': അഞ്ചു വയസുകാരിയുടെ മരണത്തിൽ മാപ്പപേക്ഷിച്ച് കേരള പൊലീസ്

കോഴിക്കോട്: ആലുവയില്‍ ബിഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനാവാത്തതിൽ മാപ്പു പറഞ്ഞ് കേരള പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലാണ് മാപ്പു പറഞ്ഞുകൊണ്ടുള്ള പോസ്റ്റിട്ടത്. പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും കുട്ടിയെ ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കാനുള്ള തങ്ങളുടെ ശ്രമം വിഫലമായെന്ന് പൊലീസ് പറയുന്നു.

നേരത്തെ കേസന്വേഷണത്തിൽ പൊലീസ് അലംഭാവം കാണിച്ചതായി ചിലര്‍ ആരോപണമുന്നയിച്ചിരുന്നു. പൊലീസിന്റെ ജാഗ്രതക്കുറവാണ് കുട്ടിയെ കണ്ടെത്താൻ വൈകിയതെന്നാണ് ആക്ഷേപം. ഇതുവഴി കുറ്റവാളികൾക്ക് രക്ഷപ്പെടാൻ സമയം ലഭിച്ചെന്നാണ് വിമർശനം. 

തലയിൽ കല്ല് കൊണ്ടടിച്ചു; ശരീരത്തിൽ നിരവധി മുറിവുകൾ- ആലുവയിലെ ബാലികയെ കൊന്നത് അതിക്രൂരമായി

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ പ്രതി കൊലപ്പെടുത്തിയത് അതിക്രൂരമായി. കുട്ടിയുടെ രഹസ്യ ഭാഗങ്ങളിലടക്കം മുറിവുകൾ ഉള്ളതായി ഇൻക്വസ്റ്റ് പരിശോധനയിൽ കണ്ടെത്തി. കല്ലുകൊണ്ട് കുട്ടിയുടെ തലക്കടിച്ചതായും വ്യക്തമായി. വെള്ളിയാഴ്ച വൈകീട്ടാണ് ബിഹാർ ദമ്പതികളുടെ മകളായ അഞ്ചുവയസുകാരിയെ ബിഹാർ സ്വദേശിയായ അസ്ഫാഖ് അസ്‍ലം തട്ടിക്കൊണ്ടുപോയത്. ആലുവ മാർക്കറ്റിന് പിറകി​ലേക്ക് ഇയാൾ കുട്ടിയുമായി പോകുന്നത് കണ്ടവരുണ്ട്. ചിലർ ആരാണെന്ന് തിരക്കിയപ്പോൾ മകളാണെന്നും മദ്യപിക്കാൻ പോകുകയായിരുന്നുവെന്നുമാണ് പ്രതി പറഞ്ഞത്. തുടർന്ന് മാർക്കറ്റിന് പിറകിലെ കാടുമൂടിയ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോവുകയായിരുന്നു.

കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നത് പരിശോധിക്കുകയാണ്. കുട്ടിയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചെളിയിൽ താഴ്ത്തി പ്ലാസ്റ്റിക് കവറുകളും ചാക്കും കല്ലുകളും മുകളിലിട്ട് പ്രതി രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായ അസ്ഫാഖിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.