കോഴിക്കോട്: കോവിൻ സൈറ്റിൽ വാക്സിനേഷന് രജിസ്റ്റർ ചെയ്തിട്ടും സ്ലോട്ട് കിട്ടാത്തവരെ സഹായിക്കാൻ പൊലീസും രംഗത്ത്. vaccinefind.in വെബ്സൈറ്റിലൂടെയാണ് പൊലീസ് വാക്സിനേഷന് സഹായിക്കുന്നത്.
മിക്ക വെബ്സൈറ്റുകളും ആപ്പുകളും ഒരാഴ്ചത്തെ സ്ലോട്ടുകൾ കാണിക്കുമ്പോൾ, ഈ വെബ്സൈറ്റിൽ അടുത്ത രണ്ട് ആഴ്ചത്തെ വാക്സിൻ സ്ലോട്ടുകൾ കണ്ടെത്തിത്തരും. വാക്സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തി കാണിക്കുന്നതിനാൽ ഒഴിവുള്ള തീയതി വേഗത്തിൽ കണ്ടെത്തി ബുക്ക് ചെയ്യാനുമാകും.
വാക്സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കൻഡിലും ചെക്ക് ചെയ്യുന്നതിലൂടെ ആളുകൾക്ക് വാക്സിൻ വരുന്നത് പെട്ടെന്നുതന്നെ അറിയാൻ സാധിക്കും. അഥവാ സ്ലോട്ടുകൾ ലഭ്യമല്ലെങ്കിൽ, വെബ്സൈറ്റ് സ്വമേധയാ അടുത്ത ലഭ്യമായ വാക്സിൻ സ്ലോട്ട് തിരയുകയും ആളുകളെ ബ്രൗസറിൽ ശബ്ദം വഴി അറിയിക്കുകയും ചെയ്യും.
ഒരു തവണ സംസ്ഥാനവും ജില്ലയും തെരഞ്ഞെടുത്താൽ, പിന്നീട് ബ്രൗസർ തുറക്കുമ്പോൾത്തന്നെ വാക്സിൻ സ്ലോട്ട് ലഭ്യമാണോ എന്നത് അറിയാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.