കോട്ടയം: ക്രമസമാധാന പാലനത്തിൽ പൊലീസിന് തുടർച്ചയായി വീഴ്ച സംഭവിക്കുന്നതി ൽ ആഭ്യന്തരവകുപ്പിന് കടുത്ത അതൃപ്തി. കഴിഞ്ഞദിവസങ്ങളിലെ സംഭവങ്ങളിൽ സേനയിലെ ഒ രുവിഭാഗം ഉന്നത ഉദ്യോഗസ്ഥരും അസംതൃപ്തരാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തിലെ ഹർത്താലിൽ വ്യാപക അക്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ-ആഭ്യന്തര സുരക്ഷ വിഭാഗങ്ങ ൾ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും പൊലീസ് കാഴ്ചക്കാരായി. മുന്നറിയിപ്പ് പല ജില്ല പൊലീസ് മേധാവികളും അവഗണിച്ചു. അക്രമികൾ അഴിഞ്ഞാടുേമ്പാൾ ക്രമസമാധാന ചുമതലയുള്ള ഉന്നത ഉദ്യോഗ്സഥർ രംഗത്തുവന്നതുമില്ല. അതത് മേഖല എ.ഡി.ജി.പിമാരോ െഎ.ജിമാരോ ഡി.െഎ.ജിമാരോ സ്ഥലത്തെത്തിയില്ലെന്നും രഹസ്യാന്വേഷണ വിഭാഗം നൽകിയ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
സേനയെ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. ഇതിലുള്ള അതൃപ്തിയും സംസ്ഥാന പൊലീസ് േമധാവിയെ അറിയിച്ചിട്ടുണ്ട്. ഹർത്താലിൽ അക്രമികൾ അഴിഞ്ഞാടിയിട്ടും നടപടിയെടുക്കാൻ പൊലീസ് തയാറായില്ലെന്ന ആേക്ഷപം ഘടകകക്ഷികൾക്കുമുണ്ട്. പാർട്ടി ഒാഫിസുകളും വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും വ്യാപകമായി അക്രമിക്കെപ്പട്ടു. പാലക്കാട് സി.പി.െഎ ഒാഫിസ് തകർക്കപ്പെട്ടു. യു.ഡി.എഫ് ഭരണകാലത്ത് ഇതിലും വലിയ തെരുവുയുദ്ധം അരങ്ങേറിയിട്ടും പാർട്ടി ഒാഫിസുകൾ അക്രമിക്കപ്പെട്ടിരുന്നില്ല.
അക്രമം അമർച്ചചെയ്യുന്നതിൽ കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം അടക്കം പൊലീസ് നിഷ്ക്രിയമായെന്നാണ് വിലയിരുത്തൽ. പാർട്ടികളുടെ ഒാഫിസ് പ്രവർത്തിക്കുന്ന വഴികളിലൂടെ അക്രമാസക്തരായ പ്രതിഷേധക്കാരെ കടത്തിവിടാറില്ല. അല്ലെങ്കിൽ പൊലീസ് ബന്തവസ് ഒരുക്കും. എന്നാൽ, ഇതൊന്നും കഴിഞ്ഞദിവസം ഉണ്ടായില്ല. പാർട്ടി ഒാഫിസുകൾ അക്രമിക്കപ്പെടുമെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
പൊലീസ് സേനയുടെ തലപ്പത്ത് ഒന്നിലധികം പേരുടെ ഇടപെടലും പ്രശ്നങ്ങൾക്ക് കാരണമാണ്. പൊലീസ് തലപ്പത്തും ജില്ല തലങ്ങളിലും ഉന്നത ഉദ്യോഗസ്ഥരിൽ വലിയൊരുവിഭാഗം ദയനീയ പരാജയമാണെന്ന ആക്ഷേപവും ശക്തമാണ്. സേനയുടെ തലപ്പെത്ത ചിലരുടെ ചാഞ്ചാട്ടവും സംഘ്പരിവാർ അനുകൂല മനോഭാവവും തിരിച്ചടിയാവുന്നുണ്ട്. നിലവിൽ ഉത്തരേന്ത്യൻ ആധിപത്യമാണ് സേനയിൽ. വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലെ കാര്യശേഷിയില്ലായ്മയും മേലുദ്യോഗസ്ഥരോട് വിധേയത്വമില്ലാത്തതും പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടുന്നു. സമഗ്ര അഴിച്ചുപണി വേണമെന്ന ആവശ്യവും ശക്തമാണ്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് ആഭ്യന്തരവകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.