തിരൂർ: സംഘ്പരിവാർ വിധേയത്വം കൂടുതൽ വ്യക്തമാകുന്ന സാഹചര്യത്തിൽ കേരള പൊലീസിലെ മുസ്ലിംവിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്ന് ഐ.എസ്.എം ലീഡേഴ്സ് കോൺഫറൻസ് ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പിനെ നാഗ്പൂരിൽനിന്ന് നിയന്ത്രിക്കുന്ന സ്ഥിതി കേരളത്തിന് അപമാനമാണ്. പൊലീസിന്റെ നിഷ്പക്ഷത സംബന്ധിച്ച് സോഷ്യൽ ഓഡിറ്റിങ് നടത്താൻ സർക്കാർ തയാറാകണം.
സേനാംഗങ്ങൾതന്നെ വിദ്വേഷരാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നത് സർക്കാറിന് നേതൃത്വംനൽകുന്ന ഇടതുപക്ഷത്തിന്റെ പരാജയമാണ്. പൊലീസ് തലപ്പത്തിരുന്നവരിൽ മിക്കവരും ബി.ജെ.പിയിലെത്തുന്നത് ആസൂത്രിതമാണോയെന്ന് പരിശോധിക്കണം.
ഇടതുപാർട്ടികൾ സംഘ്പരിവാറുമായി രഹസ്യബന്ധം സൂക്ഷിക്കുന്നത് മതേതര കേരളത്തോട് ചെയ്യുന്ന വഞ്ചനയാണ്. ഇടതുപാർട്ടികൾ തങ്ങളുടെ രാഷ്ട്രീയപ്രസക്തി തിരിച്ചറിയണമെന്നും സർക്കാറിനെ സംഘ്പരിവാർ മുക്തമാക്കണമെന്നും കോൺഫറൻസ് അഭിപ്രായപ്പെട്ടു. കെ.എൻ.എം മർകസുദ്ദഅ്വ സംസ്ഥാന ട്രഷറർ എം. അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.