മലപ്പുറം: കെ.എം. ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയതിനെ തുടർന്ന് യു.ഡി.എഫ് എം.എൽ.എമാർ നടത്തുന്ന ആരോപണങ്ങൾ ബാലിശമാണെന്ന് സ്പീക്കർ പ ി. ശ്രീരാമകൃഷ്ണൻ. നിയമസഭയെ അവഹേളിച്ച് പ്രസ്താവനകൾ നടത്തിയതിന് ഏഴ് യു.ഡി.എഫ് എം.എൽ.എമാർക്കെതിരെ ടി.വി. രാജേഷ് എം.എൽ.എ അവകാശ ലംഘന നോട്ടീസ് നൽകിയതായും മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ സ്പീക്കർ പറഞ്ഞു. ബന്ധപ്പെട്ട സമിതി പരിശോധിച്ച് നോട്ടീസ് പ്രിവിലിജ് കമ്മിറ്റിക്ക് കൈമാറും.
വിജിലൻസിന് അനുമതി നൽകിയത് സംബന്ധിച്ച് തെറ്റിദ്ധാരണമൂലമോ കാര്യങ്ങൾ മനസ്സിലാകാത്തതിനാലോ ആകാം എം.എൽ.എമാർ പരസ്യ പ്രസ്താവന നടത്തിയത്. 1988ലെ പൊതുപ്രവർത്തകരുടെ അഴിമതി നിരോധന നിയമവും 2018ലെ ഭേദഗതികളും അനുബന്ധ കോടതി വിധികളും സൂക്ഷമപരിശോധന നടത്തിയാണ് അനുമതി നൽകിയത്.
പ്രാഥമിക അന്വേഷണത്തിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്നാണ് സ്പീക്കറുടെ അനുമതി ആവശ്യപ്പെട്ട് വിജിലൻസ് കത്തയച്ചത്. ഇക്കാര്യത്തിൽ വിവേചനാധികാരം പ്രയോഗിച്ചിട്ടില്ലെന്നും പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയതിനാലാണ് അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാറിെൻറ ലോക് ഡൗൺ നിർദേശങ്ങൾ പൂർണമായും പാലിക്കുമെന്നും ആവശ്യമെങ്കിൽ ഇളവുകൾ തിരുത്തുമെന്നും അക്കാര്യത്തിൽ പിടിവാശിയില്ലെന്നും സ്പീക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.