കേരള പ്രവാസി അസോസിയേഷൻ യു.ഡി.എഫിൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​നെ യു.​ഡി.​എ​ഫി​ൽ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി ഉ​ൾ​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്ച​ ചേ​ർ​ന്ന യു.​ഡി.​എ​ഫ്​ യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യി തു​ട​ക്കം കു​റി​ച്ച കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മൂ​ന്നു വ​ർ​ഷം മു​മ്പാ​ണ് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. രാ​ജേ​ന്ദ്ര​ൻ വെ​ള്ള​പ്പാ​ല​ത്താ​ണ്​ ചെ​യ​ർ​മാ​ൻ. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ന്​ പി​ന്തു​ണ ​പ്ര​ഖ്യാ​പി​ച്ച അ​സോ​സി​യേ​ഷ​ൻ മു​ന്ന​ണി​യു​മാ​യി സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ൽ​പ​ര്യം അ​റി​യി​ച്ച​ത്​ പ​രി​ഗ​ണി​ച്ചാ​ണ്​ ക്ഷ​ണി​താ​ക്ക​ളാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ പ​റ​ഞ്ഞു.

ത​ദ്ദേ​ശ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മു​ന്നി​ൽ ക​ണ്ടു മു​ന്ന​ണി വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു തീ​രു​മാ​നം. യു.​ഡി.​എ​ഫി​ൽ എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ട്ടി മു​ന്ന​ണി നേ​തൃ​ത്വ​ത്തി​നു ക​ത്ത് ന​ൽ​കി​യി​രു​ന്നു. പ്ര​വാ​സി​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​ണ് കെ.​പി.​എ.

Tags:    
News Summary - Kerala Pravasi Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.