തൃശൂര്‍: ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവംബർ 20ന് സൂ ചന പണിമുടക്ക് നടത്തും. തൃശൂരില്‍ ചേര്‍ന്ന കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ ്സ് ഫെഡറേഷന് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
മിനിമം ചാര്‍ജ് പത്തുരൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്സഷന് ചാര്‍ജ് അമ്പത് ശതമാനമായി വര്‍ധിപ്പിക്കുക, കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഒരു പോലെ സംരക്ഷിക്കാന്‍ ഗതാഗത നയം രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചാലും വിദ്യാര്‍ഥികളുടെ കണ്സഷന് ചാര്‍ജ് വര്‍ധിപ്പിക്കാതെ ഇത്തവണ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഫെഡറേഷന് പ്രസിഡൻറ് എം.ബി. സത്യന് വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബർ ആറിന് എല്ലാ ജില്ല ആസ്ഥാനങ്ങളിലും ബസുടമകളുടെ കൂട്ടധര്‍ണ നടത്തും. 13ന് തിരുവനന്തപുരം സെക്രേട്ടറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. ലോറന്‍സ് ബാബു, ആേൻറാ ഫ്രാന്‍സിസ്, കെ. വേലായുധന്, സി. മനോജ് കുമാര്‍, കെ.കെ. തോമസ്, ഹംസ ഏരിക്കുന്നന്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.