വരുന്നു, കനത്ത മഴ; ഇന്ന് 11 ജില്ലകളിൽ മഞ്ഞ അലർട്ട്

കോഴിക്കോട്: സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

കേരളത്തിൽ ഇന്നലെ മുതൽ തുലാവർഷത്തിന് തുടക്കമായിരുന്നു. തുലാവർഷം തുടക്കത്തിൽ ദുർബലമായിരിക്കുമെന്നാണ് പ്രവചനം.

അറബിക്കടലിൽ രൂപംകൊണ്ട തേജ്​ ചുഴലിക്കാറ്റ് ഒമാൻ​ തീരത്തോടടുക്കുകയാണ്. തേജ് ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം ഇപ്പോഴും സലാലയിൽനിന്ന് 270 കിലോമീറ്റര്‍ അകലെയാണ്‌. പടിഞ്ഞാറ്‌, വടക്ക് പടിഞ്ഞാറ്‌ ഭാഗത്തേക്ക് മണിക്കൂറിൽ 118 മുതൽ 151 കി.മീറ്റർ വേഗതയിലാണ്​ കാറ്റ്​ സഞ്ചരിക്കുന്നത്​. കാറ്റിന്റെ ചലനത്തിലുണ്ടായ വ്യത്യാസമനുസരിച്ച് ചൊവ്വാഴ്ച രാവിലെ യമനിലെ അല്‍ മഹ്റ ഗവര്‍ണറേറ്റില്‍ തീരം തൊടാനാണ്‌ സാധ്യത. 

Tags:    
News Summary - kerala rain alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.