ഇന്ന് മുതൽ മഴ കുറയും; മുന്നറിയിപ്പുകളില്ല, വടക്കൻ കേരള തീരത്ത് ന്യൂനമർദ പാത്തി

കോഴിക്കോട്: സംസ്ഥാനത്ത് ദിവസങ്ങളായി തുടർന്ന കനത്ത മഴക്ക് ഇന്ന് മുതൽ ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. മിതമായ മഴക്കാണ് സാധ്യത. ജില്ലകളിൽ പ്രത്യേക മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല. അതേസമയം, വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ചയിലേറെയായി കനത്ത മഴയാണ് സംസ്ഥാനത്താകെയുണ്ടായത്. വൻ നാശനഷ്ടങ്ങളുമുണ്ടായി.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് കർണ്ണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

Tags:    
News Summary - kerala rain updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.