മലപ്പുറം: മുസ്ലിം സമൂഹത്തിെൻറ ചരിത്രത്തിൽ ആദ്യമായി വിശ്വാസികളെ ഏറെ വേദനിപ്പിച്ച് പള്ളികൾ തുറക്കാതെ, ജുമുഅ നമസ്കാരമില്ലാതെ റമദാൻ വിട പറയുന്നു. പള്ളികളിൽ വിശ്വാസികൾ തിങ്ങിനിറയുന്ന അവസാന വെള്ളിയാഴ്ചയും ആളും അനക്കവുമില്ലാതെ കടന്നുപോയി. ജീവനക്കാർ മാത്രമാണ് പലയിടങ്ങളിലും നമസ്കരിച്ചത്. ചിലയിടങ്ങളിൽ പള്ളികൾ തുറന്നതു തന്നെയില്ല.
അഞ്ച് വെള്ളിയാഴ്ചകളാണ് ഈ റമദാനിൽ ലഭിച്ചത്. എന്നാൽ അതിെൻറ പുണ്യം നുകരാൻ കഴിയാതെയാണ് അവസാന വെള്ളിയാഴ്ചക്കും വിശ്വാസി വിട നൽകിയത്. റമദാെൻറ രാവുകളെ സജീവമാക്കി പള്ളികളിൽ നടക്കാറുള്ള രാത്രി നമസ്കാരവും വീടുകളിലാണ് നിർവഹിക്കപ്പെട്ടത്.
ഒരു മാസം നീണ്ട വ്രതത്തിന് വിട നൽകി പെരുന്നാൾ ആരവങ്ങളിലേക്ക് തുറക്കുന്ന പള്ളികളും നിശ്ശബ്ദമാണ് ഇത്തവണ. കുട്ടികളുടെയും സ്ത്രീകളുടെയുമൊക്കെ നിറ സാന്നിധ്യത്തിൽ നടക്കുന്ന ഈദ് ഗാഹുകളും പെരുന്നാൾ നമസ്കാരവും ഇത്തവണയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.