പുസ്​തകം വിൽക്കാനെത്തിയ യുവതിക്ക്​​​ പീഡനം; വില്ലേജ്​ ഒാഫിസർ റിമാൻഡിൽ

കണ്ണൂർ: പുസ്​തകം വിൽക്കാൻ വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ച കേസിൽ വില്ലേജ്​ ഒാഫിസറെ കോടതി റിമാൻഡ്​ ചെയ്​തു. പുഴാതി വില്ലേജ്​ ഒാഫിസർ രഞ്​ജിത്ത് ലക്ഷ്​മണനെ​ (38) ആണ് കോടതി രണ്ടാഴ്​ചത്തേക്ക്​ റിമാൻഡ്​ ചെയ്​തത്​. തിങ്കളാഴ്​ച വൈകീട്ടാണ്​ സംഭവം.

വില്ലേജ്​ ഒാഫിസറുടെ പള്ളിക്കുന്ന്​ പന്ന്യംപാറയിലെ വീട്ടിൽ പുസ്​തകം വിൽക്കാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്നാണ്​ പരാതി. പെൺകുട്ടി കണ്ണൂർ വനിത ​ പൊലീസ്​ സ്​റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ വില്ലേജ്​ ഒാഫിസറെ അറസ്​റ്റ്​ ചെയ്​തത്​​. ​

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.