തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പരീക്ഷ നടത്തേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. സർക്കാർ തീരുമാനം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കും ബാധകമാണ്. എന്നാൽ, എട്ട്, ഒമ്പത്, പത്ത്, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റമില്ലാതെ നടത്താനും സർക്കാർ തീരുമാനിച്ചു.
എട് ട്, ഒമ്പത് ക്ലാസുകൾ പ്രവർത്തിക്കില്ലെന്നും പരീക്ഷ മാത്രമേ നടക്കുവെന്നും സർക്കാർ അറിയിച്ചു. നിരീക്ഷണത്തിലുള്ളവരെ പ്രത്യേക മുറിയിൽ പരീക്ഷ എഴുതിക്കും. രോഗലക്ഷണങ്ങൾ ഉള്ളവർ പരീക്ഷ എഴുതേണ്ടതില്ല. ഇവർക്കായി സേ പരീക്ഷ പിന്നീട് നടത്തും.
അംഗൻവാടി, മദ്രസകൾ, ട്യൂഷൻ/ സ്പെഷൽ ക്ലാസുകൾക്ക് അവധിയായിരിക്കും. പ്രൊഫഷണൽ അടക്കം മുഴുവൻ കോളജുകളിൽ ക്ലാസുകൾ ഉണ്ടാവില്ല. എന്നാൽ, കോളജ് പരീക്ഷകളും പ്രാക്ടിക്കലും നടക്കും. ഒന്നുമുതൽ ഏഴുവരെയുള്ള സ്കൂളുകൾ പൂർണമായി അടച്ചിടും. സ്കൂൾ വാർഷിക പരിപാടികൾ ഒഴിവാക്കണം.
മാർച്ചിലെ സർക്കാറിന്റെ എല്ലാ പൊതുപരിപാടികളും റദ്ദാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഉത്സവങ്ങളും ആഘോഷങ്ങളും നടത്തരുതെന്നും സിനിമശാലകൾ മാർച്ച് 31 വരെ അടച്ചിടണമെന്നും നിർദേശമുണ്ട്. നിരീക്ഷണത്തിലുള്ളവർക്ക് സൗജന്യ ഭക്ഷണം സർക്കാർ ഉറപ്പാക്കും.
സർക്കാർ തീരുമാനം നടപ്പാക്കുമെന്ന് സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇന്ദിരാ രാജൻ അറിയിച്ചു.
കേരളത്തിൽ ആറു പേർക്ക് കോവിഡ്19 ബാധ റിേപ്പാർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. പത്തനംതിട്ടയിൽ അഞ്ചു പേർക്കും കൊച്ചിയിൽ മൂന്നു വയസുള്ള കുട്ടിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.