Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​19: ഏഴാം...

കോവിഡ്​19: ഏഴാം ക്ലാസുവരെ പരീക്ഷയില്ല; എട്ട്​, ഒമ്പത്​, 10, പ്ലസ്​ടു പരീക്ഷകൾക്ക്​ മാറ്റമില്ല

text_fields
bookmark_border
കോവിഡ്​19: ഏഴാം ക്ലാസുവരെ പരീക്ഷയില്ല; എട്ട്​, ഒമ്പത്​, 10, പ്ലസ്​ടു പരീക്ഷകൾക്ക്​ മാറ്റമില്ല
cancel

തിരുവനന്തപുരം: കൊറോണ വൈറസ്​ ബാധയുടെ പശ്ചാത്തലത്തിൽ സംസ്​ഥാനത്ത്​ ഏഴാം ക്ലാസ്​ വരെയുള്ള വിദ്യാർഥികൾക്ക്​ പരീക്ഷ നടത്തേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. സർക്കാർ തീരുമാനം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കും ബാധകമാണ്. എന്നാൽ, എട്ട്​, ഒമ്പത്​, പത്ത്​​, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റമില്ലാതെ നടത്താനും സർക്കാർ തീരുമാനിച്ചു.

എട് ട്​, ഒമ്പത്​ ക്ലാസുകൾ ​പ്രവർത്തിക്കില്ലെന്നും പരീക്ഷ മാത്രമേ നടക്കുവെന്നും സർക്കാർ അറിയിച്ചു. നിരീക്ഷണത്തിലുള്ളവരെ പ്രത്യേക മുറിയിൽ പരീക്ഷ എഴുതിക്കും. രോഗലക്ഷണങ്ങൾ ഉള്ളവർ പരീക്ഷ എഴുതേണ്ടതില്ല. ഇവർക്കായി സേ പരീക്ഷ പിന്നീട് നടത്തും.

അംഗൻവാടി, മദ്രസകൾ, ട്യൂഷൻ/ സ്പെഷൽ ക്ലാസുകൾക്ക് അവധിയായിരിക്കും. പ്രൊഫഷണൽ അടക്കം മുഴുവൻ കോളജുകളിൽ ക്ലാസുകൾ ഉണ്ടാവില്ല. എന്നാൽ, കോളജ് പരീക്ഷകളും പ്രാക്ടിക്കലും നടക്കും. ഒന്നുമുതൽ ഏഴുവരെയുള്ള സ്​കൂളുകൾ പൂർണമായി അടച്ചിടും. സ്കൂൾ വാർഷിക പരിപാടികൾ ഒഴിവാക്കണം.

മാർച്ചിലെ സർക്കാറി​​​​ന്‍റെ എല്ലാ പൊതുപരിപാടികളും റദ്ദാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഉത്സവങ്ങളും ആഘോഷങ്ങളും നടത്തരുതെന്നും സിനിമശാലകൾ മാർച്ച് 31 വരെ അടച്ചിടണമെന്നും നിർദേശമുണ്ട്. നിരീക്ഷണത്തിലുള്ളവർക്ക് സൗജന്യ ഭക്ഷണം സർക്കാർ ഉറപ്പാക്കും.

സർക്കാർ തീരുമാനം നടപ്പാക്കുമെന്ന്​ സി.ബി.എസ്​.ഇ സ്​കൂൾ മാനേജ്​മ​െൻറ്​ അസോസിയേഷൻ ജനറൽ സെക്രട്ടറി ഇന്ദിരാ രാജൻ അറിയിച്ചു.

കേരളത്തിൽ ആറു പേർക്ക്​ കോവിഡ്​19 ബാധ റി​േപ്പാർട്ട്​ ചെയ്​ത സാഹചര്യത്തിലാണ്​ നടപടി. പത്തനംതിട്ടയിൽ അഞ്ചു പേർക്കും കൊ​ച്ചിയിൽ മൂന്നു വയസുള്ള കുട്ടിക്കുമാണ്​ ​വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​.

Latest Video

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newscorona virus
News Summary - kerala school exam -kerala news
Next Story