കൊല്ലം: വേദിയിൽ വീണു പോയെങ്കിലും അനയയെ വിജയം കൈവിട്ടില്ല. എച്ച്.എസ്.എസ് വിഭാഗത്തിൽ കുച്ചിപ്പുടി അവതരിപ്പിക്കവെ അവസാന ഭാഗമെത്തിയപ്പോഴേക്കും അനയയുടെ അരപ്പട്ട മുറുകിപ്പോയത് ശ്വാസതടസം വരെ സൃഷ്ടിച്ചു. തിരശീല വീഴുമ്പോഴേക്കും അനയ വേദിയിൽ വീണു. പെട്ടെന്ന് അരപ്പട്ട ഊരിമാറ്റുകയും പിന്നീട് വെള്ളം കുടിപ്പിക്കുകയുമെല്ലാം ചെയ്തതോടെയാണ് ശ്വാസം നേരെയായത്. അപ്പീലിലൂടെയെത്തി ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിലും എ ഗ്രേഡ് നേടിയതോടെ തൃശൂർ ബദനി സെന്റ് ജോൺസ് എച്ച്.എസ്.എസിലെ ഈ വിദ്യാർഥിക് മൂന്ന് എഗ്രേസാണ് ലഭിച്ചത്. ആർ.എൽ.വി. ആനന്ദാണ് നൃത്തം അഭ്യസിപ്പിക്കുന്നത്. ദീപാങ്കുരൻ-സമിജ ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.