നൃത്തം തന്നെ ജീവിതം

കൊല്ലം: സ്കൂൾ കലോത്സവങ്ങളിലൊതുങ്ങുന്നതല്ല ജ്യോതിക പ്രകാശിന്റെ നൃത്തത്തോടുള്ള അഭിനിവേശം. 2020 ൽ ജയ്പൂരിൽ ഓൾ ഇന്ത്യ ഡാൻസ് അസോസിയേഷൻ നടത്തിയ മത്സരത്തിൽ ജൂനിയർ കലാതിലകമായിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം, കേരള നടനം, സെമി ക്ലാസിക്കൽ ഇനങ്ങളാണ് അവിടെ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരള നടനം അവതരിപ്പിക്കാനും അവസരം ലഭിച്ചു. കൂടാതെ നിരവധി മത്സരങ്ങളിലും പ​​ങ്കെടുത്തിട്ടുണ്ട്​.

കണ്ണൂർ ചെമ്പിലോട് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ജ്യോതിക. ഒമ്പതുവർഷമായി ശാസ്ത്രീയമായി നൃത്തം അഭ്യസിക്കുന്നു. അയ്യപ്പ ചരിതമാണ് കേരള നടനത്തിൽ അവതരിപ്പിച്ചത്. ജില്ലതലത്തിൽ നേരത്തെ മത്സരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ആദ്യമായാണ്. കുച്ചിപ്പുടിയിൽ ഇത്തവണ എ ​ഗ്രേഡുണ്ട്​. ഞായറാഴ്ച ഭരതനാട്യത്തിലും മത്സരിക്കുന്നുണ്ട്. കേരള നടനത്തിൽ പി.വി. ആശിഷ്, ഭരതനാട്യത്തിൽ ഡോ. ഹർഷൻ സെബാസ്റ്റ്യൻ, കുച്ചിപ്പുടിയിൽ ഡോ. സജേഷ് എസ്. നായർ എന്നിവരാണ് ഗുരുക്കൻമാർ. പിതാവ് കെ. പ്രകാശൻ ചെമ്പിലോട് എച്ച്.എസ്.എസിലെ പ്രധാനാധ്യാപകനാണ്. മാതാവ് വിനീത തളാപ്പ് എസ്.എൻ. വിദ്യാമന്ദിർ അധ്യാപികയും. 

Tags:    
News Summary - kerala school kalolsavam- jyothika prakash- all india dance association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.