1988 ൽ കൊല്ലത്ത് ആദ്യമായി നടന്ന സംസ്ഥാന കലോത്‌സവത്തിൽ കഥാപ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ ഷാ ഇത്തവണയും കൊല്ലത്തെ കലോത്‌സവത്തിൽ പങ്കാളിയാണ്. കാഥികനായല്ലെന്ന് മാത്രം. കലോത്സവത്തിന്റെ ഭക്ഷണപുരയായ രുചിയിടത്തിലെ അനോൺസറിന്റെ വേഷത്തിലാണെന്ന് അദ്ദേഹം ശ്രദ്ധനേടുന്നത്. രുചിയിടത്തിൽ എത്തുന്നവർക്ക് 'ഭക്ഷണത്തിനായി അഷ്ടമുടിയിലേക്ക് പോകാമെന്ന്' പറയുന്ന എം.ആർ ഷായുടെ ശബ്ദത്തിന് കേട്ട്നിൽക്കാൻ തോന്നുന്ന താളമുണ്ട്.
നാലാം ക്ലാസ് മുതൽ കഥ പറയുമായിരുനെന്നും പിതാവായിരുന്നു ഗുരുവെന്നും ഷാ പറയുന്നു. തുടർച്ചയായി മൂന്ന് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത ഓർമകളും എം. ആർ ഷായ്ക്കുണ്ട്. കലോത്‌സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ സമ്മാനം വാങ്ങിയ അതേ സ്കൂളിൽ ജോലി ചെയ്യുന്നതിന്റെ അഭിമാനവും അദ്ദേഹത്തിനുണ്ട്.
വിദ്യാർഥിയായും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായും അധ്യാപകനായും കലോത്സവമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ കഴിഞ്ഞതിലെ സന്തോഷത്തിലാണ് എം.ആർ ഷാ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.