ആമി

തീയതി മാറി നങ്ങ്യാർകൂത്തിൽ നഷ്ടം; കേരളനടനത്തിൽ നേട്ടമുണ്ടാക്കി ആമി

കൊല്ലം: നങ്ങ്യാർക്കൂത്തിലും കേരള നടനത്തിലും മത്സരിക്കാനാണ് കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആമി കൊല്ലത്തേക്കു പുറപ്പെട്ടത്. പാതി വഴിയിലെത്തിയപ്പോഴാണറിഞ്ഞത് നങ്ങ്യാർ കൂത്ത് മത്സരം കഴിഞ്ഞെന്ന്. ഒരുക്കങ്ങളെല്ലാം വെറുതെ ആയെന്നറിഞ്ഞതോടെ ആമി കരച്ചിലായി. ആ സങ്കടം മാറാതെയാണ് കേരള നടനത്തിൽ ഊർമിളയായി ആടിത്തീർത്തത്.

കലോത്സവ തീയതിയിൽ വന്ന മാറ്റമാണ് ആമിയുടെ നങ്ങ്യാർ കൂത്തിലെ അവസരം തട്ടിത്തെറിപ്പിച്ചത്. അഞ്ചിനാണ് നങ്ങ്യാർകൂത്ത് എന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് നാലിലേക്കു മാറ്റിയ കാര്യം അറിയാതെ പോയി. തങ്ങളുൾപ്പെട്ട വാട്​സ്​ഗ്രൂപ്പിൽ ഈ വിവരം വന്നില്ലെന്നാണ്​ ആമി പറയുന്നത്​. നങ്ങ്യാർക്കൂത്തിൽ ജില്ലയിൽ മൂന്ന് പോയന്റിനാണ് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. കോടതിയിൽ അപ്പീൽ നൽകിയാണ്​ മത്സരത്തിനുപോന്നത്​. മൂന്നാം ക്ലാസ് മുതലേ നൃത്തം അഭ്യസിക്കുന്നുണ്ട് ആമി. കേരള നടനത്തിൽ കലാമണ്ഡലം സത്യവ്രതനാണ് ഗുരു. സെന്തിൽ പിക്ചേഴ്സ് ഉടമ രാജേഷിന്റെയും വിജില രാജേഷിന്റെയും മകളാണ്.

Tags:    
News Summary - kerala school kalolsavam-Nangyarkoot and Kerala Nadanam-aami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.