തിരുവനന്തപുരം: കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങില്‍ ‘മാധ്യമ’ത്തിന് രണ്ട് പുരസ്കാരം. സമഗ്ര കവറേജിന് ‘മാധ്യമ’ത്തിന് പ്രത്യേക പരാമര്‍ശം ലഭിച്ചു. ‘മാധ്യമം’ കാര്‍ട്ടൂണിസ്റ്റ് വി.ആര്‍. രാഗേഷ് പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി.
‘നാടകവേദി മാറ്റി’ എന്ന അടിക്കുറിപ്പിലുള്ള കാര്‍ട്ടൂണിനാണ് പുരസ്കാരം. ചലച്ചിത്ര സംവിധായകനും കാമറാമാനുമായ ശിവന്‍ ചെയര്‍മാനും വി.കെ. നാരായണന്‍, ചാത്തന്നൂര്‍ മോഹന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
മറ്റ് അവാര്‍ഡുകള്‍: മികച്ച പത്ര റിപ്പോര്‍ട്ടര്‍ - വിനു ശ്രീലകം (മംഗളം), പ്രത്യേക പരാമര്‍ശം: ജസ്നരാജ് (ദേശാഭിമാനി), മികച്ച ഫോട്ടോഗ്രാഫര്‍: മനു വിശ്വനാഥ് (ദേശാഭിമാനി), സമഗ്ര കവറേജ്: മാതൃഭൂമി, മലയാള മനോരമ, പ്രത്യേക പരാമര്‍ശം -കേരളകൗമുദി, മികച്ച കാര്‍ട്ടൂണിസ്റ്റ് -ടി.കെ. സുജിത്ത് (കേരളകൗമുദി), പ്രത്യേക പരാമര്‍ശം -സി. രജീന്ദ്രകുമാര്‍ -മാതൃഭൂമി,
ദൃശ്യമാധ്യമ അവാര്‍ഡുകള്‍: മികച്ച കവറേജ് - ഏഷ്യാനെറ്റ്, മികച്ച റിപ്പോര്‍ട്ടിങ് -റിപ്പോര്‍ട്ടര്‍ ചാനല്‍, മികച്ച കാമറാമാന്‍ -ഷമീര്‍ മച്ചിങ്ങല്‍ (മാതൃഭൂമി ന്യൂസ്), ശ്രാവ്യ മാധ്യമം: മികച്ച കവറേജ് -ആകാശവാണി തിരുവനന്തപുരം, 93.5 റെഡ് എഫ്.എം, പ്രത്യേക പരാമര്‍ശം -94.3 ക്ളബ് എഫ്.എം, റേഡിയോ മാംഗോ. അവാര്‍ഡ് തുക വ്യക്തികള്‍ക്ക് 10,000 രൂപയും സ്ഥാപനങ്ങള്‍ക്ക് 15,000 രൂപയും ശില്‍പവും. ജനുവരി നാലിന് വൈകീട്ട് മൂന്നിന് തിരുവനന്തപുരം പ്രസ്ക്ളബില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.