തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ നിർമാണ സാധ്യതകൾ ആരാഞ്ഞെങ്കിലും സർക്കാർ പിന്തിരിഞ്ഞത് പരിമിതമായ അടിസ്ഥാന സൗകര്യങ്ങളും വലിയ ബാധ്യതയും കണക്കിലെടുത്ത്. സാധ്യത ആരായാൻ അഞ്ച് വിദഗ്ധരെ ചുമതലപ്പെടുത്തിയായിരുന്നു തുടക്കം. സ്വന്തമായി വികസിപ്പിക്കുകയോ സ്വകാര്യ സംരംഭകരുമായി സഹകരിച്ച് വാക്സിൻ നിർമാണ യൂനിറ്റ് സ്ഥാപിക്കുകയോയായിരുന്നു ലക്ഷ്യം.
സാഹചര്യങ്ങൾ വിലയിരുത്തിയ സമിതി പക്ഷേ, വാക്സിൻ നിർമിക്കൽ പ്രായോഗികമല്ലെന്ന നിഗമനത്തിലെത്തി. വേഗം വാക്സിൻ വികസിപ്പിക്കൽ നിലവിൽ പ്രാേയാഗികമല്ല. ഇതിന് കൂടുതൽ സമയവും ശ്രമവും സാമ്പത്തിക പിന്തുണയും വേണം.
അതേസമയം കോവിഡ് വ്യാപനം പരിഗണിക്കുേമ്പാൾ വാക്സിൻ വേഗത്തിൽ ലഭ്യമാക്കൽ അനിവാര്യമാണ്. ഇപ്പോൾ ആരംഭിച്ചാൽ ദീർഘഭാവിയിൽ വാക്സിൻ യാഥാർഥ്യമാകുെമങ്കിലും പ്രതിസന്ധി പരിഹരിക്കാൻ മറ്റു മാർഗം തേടിയെങ്കിലേ മതിയാകൂ എന്നാണ് വിലയിരുത്തൽ.
സ്വകാര്യ സംരംഭകരുമായി സഹകരിച്ച് കേരളത്തിൽ നിർമാണ യൂനിറ്റ് സ്ഥാപിക്കാനുള്ള ശ്രമവും വിജയകരമാകിെല്ലന്നാണ് വിലയിരുത്തൽ. പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡുമായി സഹകരിച്ചുള്ള നിർമാണമാണ് ലക്ഷ്യമിട്ടത്. കമ്പനികൾ ലാഭമാണ് മുന്നിൽ കാണുന്നത്. കേരളത്തിൽ പ്ലാൻറ് സ്ഥാപിച്ച് ഉൽപാദനം നടത്തുന്നതിനെക്കാൾ അവർ പ്രാമുഖ്യം നൽകുക സ്വന്തം പ്ലാൻറുകളിൽ നിർമിച്ച വാക്സിൻ ഇവിടെ വാണിജ്യാടിസ്ഥാനത്തിൽ എത്തിക്കാനാകും. കമ്പനികൾ പരമാവധി ചെലവ് കുറച്ച് ലാഭം ലക്ഷ്യമിടുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
സർക്കാർ സാമ്പത്തികമായി സഹായിക്കുമെങ്കിലും പ്ലാൻറ് സജ്ജമാക്കുന്നതുകൊണ്ട് കമ്പനികൾക്ക് കാര്യമായ പ്രയോജനമില്ലാത്തതുകൊണ്ട് സന്നദ്ധരാകില്ലെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം തോന്നയ്ക്കലിെല വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് പരിഗണിച്ചത്. ഇതാകെട്ട, പ്രാരംഭഘട്ടത്തിലാണ്. വാക്സിൻ നിർമാണത്തിന് ഇനിയുമേറെ സംവിധാനങ്ങൾ ഒരുേക്കണ്ടതുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.