തിരുവനന്തപുരം: ഫെഡറൽ സംവിധാനത്തിന്‍റെ സർവപരിധികളും ലംഘിക്കുന്ന ഗവർണർക്കെതിരിൽ കക്ഷി രാഷ്ട്രീയം മറന്ന് കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാന ഗവർണറും പെരുമാറാത്ത രീതിയിലാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പെരുമാറിക്കൊണ്ടിരിക്കുന്നത്.
ഫെഡറൽ ഭരണ വ്യവസ്ഥയിൽ ഗവർണറുടെ റോളും പരിധിയും എവിടെ വരെയാണെന്ന കാര്യം അദ്ദേഹം മറന്നിരിക്കുകയാണ്. രാഷ്ട്രീയമായ അഭിപ്രായ ഭിന്നതകൾ സകല അതിരുകളും ഭേദിച്ചു നിയമസഭയിലേക്കും തെരുവിലേക്കും വലിച്ചിഴക്കുന്ന ആരിഫ് മുഹമ്മദ് ഖാന്റെ നടപടി അപലപനീയവും ജനാധിപത്യ സമൂഹത്തെ സംബന്ധിച്ച് അപമാനവുമാണ്. -അദ്ദേഹം ചൂണ്ടിക്കാട്ടി.
മാധ്യമശ്രദ്ധ പിടിച്ചു പറ്റാനുള്ള കസർത്തുകളാണ് ഗവർണർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ബി.ജെ.പിയെ നിരസിച്ച ഉയർന്ന ജനാധിപത്യബോധം കാത്തു സൂക്ഷിക്കുന്ന ഒരു ജനതയോടുള്ള വിദ്വേഷവും വിരോധവും ഗവർണറിലൂടെ പ്രകടമാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.