ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിൽ യു.എ.ഇ കോൺസുലേറ്റിൻെറ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ സംഭവത്തിൽ യു.എ.പി.എ ചുമത്തിയേക്കും. ദേശീയ സുരക്ഷയെ ബാധിക്കുന്ന സംഭവമായതിനാൽ സ്വർണക്കടത്ത് കേസ് കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. യു.എ.പി.എയിലെ 15, 16, 17, 18 വകുപ്പുകൾ പ്രകാരമാകും കേസെടുക്കുക.
സ്വർണം കടത്തിയതിൽ അന്താരാഷ്ട്ര തലത്തിൽ സ്വാധീനമുള്ള സംഘടിത റാക്കറ്റുകൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് വിവരം. രാജ്യത്തിെൻറ ദേശീയ, സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന സംഭവമാണിതെന്ന് എൻ.ഐ.എ അറിയിച്ചിരുന്നു.
ദേശസുരക്ഷയിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കിയേക്കാവുന്ന സംഘടിത കള്ളക്കടത്തായി ഇതിനെ കാണുന്ന സാഹചര്യത്തിലാണ് അന്വേഷണം എൻ.ഐ.എയെ ഏൽപിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചിരുന്നു. കേന്ദ്ര ഏജൻസികൾ സ്വർണക്കടത്ത് കേസിെൻറ അന്വേഷണം ഏറ്റെടുക്കുമെന്ന് വ്യക്തമായിരുന്നു.
നയതന്ത്ര മാർഗത്തിലൂടെയുള്ള കള്ളക്കടത്ത് സംബന്ധിച്ച അന്വേഷണം സി.ബി.ഐ പോലുള്ള മറ്റ് കേന്ദ്ര ഏജൻസികളെ മാറ്റിനിർത്തി എൻ.ഐ.എക്ക് വിട്ടത് ശ്രദ്ധേയമാണ്. ക്രിമിനൽ, സാമ്പത്തിക കേസുകൾ സി.ബി.ഐക്ക് വിടുന്നതാണ് പൊതുവായ രീതി. കൃത്യമായ മാഫിയ പ്രവർത്തനം സ്വർണക്കടത്തിനു പിന്നിലുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായ പശ്ചാത്തലത്തിലാണ് എൻ.ഐ.എക്ക് കേസ് കൈമാറിയത്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.