തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് ആൻഡ് ആൻറികറപ്ഷൻ ബ്യൂറോക്ക് മാത്രമായി ഡയറക്ടറെ നിയമിക്കാൻ വൈകുന്നത് സർക്കാർ നിർദേശങ്ങൾ അപ്പാടെ അനുസരിക്കുന്ന ഡി.ജി.പിയെ കിട്ടാത്തതിനാൽ. ഹൈകോടതി ഉൾപ്പെടെ ഇക്കാര്യത്തിൽ ചോദ്യം ഉന്നയിച്ചെങ്കിലും സർക്കാറിെൻറ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് ഒരു നടപടിയുമുണ്ടാകാത്തതിനു കാരണവും ഇതാണ്.
സംസ്ഥാന ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി ലോക്നാഥ് ബെഹ്റതന്നെയാണ് മാസങ്ങളായി വിജിലൻസ് ഡയറക്ടറുടെ ചുമതലയും വഹിച്ചുവരുന്നത്. ഡി.ജി.പി എന്നനിലയിൽ പിടിപ്പത് പണിയുള്ള ബെഹ്റക്ക് വിജിലൻസ് ഡയറക്ടറുടെ ചുമതല അധികഭാരമാണെന്നതാണ് വസ്തുത. എന്നാൽ, വിജിലൻസ് ഡയറക്ടർ പദവി കാഡർ തസ്തികയാണ്. അവിടെ ഡി.ജി.പി പദവിയുള്ള വ്യക്തിയെയാണ് നിയമിക്കേണ്ടതും. എന്നാൽ, ബെഹ്റ കഴിഞ്ഞാൽ െഎ.എം.ജി ഡയറക്ടർ ജേക്കബ് തോമസ്, എക്സൈസ് കമീഷണർ ഋഷിരാജ് സിങ് എന്നിവരാണ് ഡി.ജി.പി പദവിയിലുള്ള രണ്ടുപേർ. ഇവർ ഇരുവരെയും വിജിലൻസ് ഡയറക്ടറാക്കുന്നതിനോട് സർക്കാറിന് താൽപര്യമില്ല. ഇൗ രണ്ട് ഡി.ജി.പിമാർക്ക് പുറമേ, ഡി.ജി.പി ഗ്രേഡുള്ള നാല് ഡി.ജി.പിമാരുണ്ടെങ്കിലും അവരുടെ നിയമനം കേന്ദ്രസർക്കാറും യു.പി.എസ്.സിയും അംഗീകരിച്ചിട്ടില്ല. അവരെ ആരെയെങ്കിലും നിയമിച്ചാൽ അതു കോടതിയിൽ േചാദ്യംചെയ്യപ്പെടുമെന്നതും ടി.പി. സെൻകുമാർ വിഷയത്തിലെന്ന പോലെ ചീഫ്സെക്രട്ടറി സുപ്രീംകോടതിക്ക് മുന്നിൽ മാപ്പേപക്ഷിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും സർക്കാർ ഭയക്കുന്നു. അതിനാലാണ് ഡി.ജി.പി ബെഹ്റയെ വിജിലൻസ് ഡയറക്ടറുടെ ചുമതല ഏൽപിച്ചിട്ടുള്ളത്.
വിജിലൻസിൽ രണ്ട് എ.ഡി.ജി.പിമാരുണ്ടായിരുന്നത് ഒന്നായി കുറച്ചതും പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിവരം. ടി.പി. സെൻകുമാർ വിരമിച്ച ഒഴിവിലേക്ക് എൻ.സി. അസ്താനയെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി നിയമിക്കേണ്ടതുണ്ട്. എന്നാൽ, അദ്ദേഹം കേന്ദ്ര ഡെപ്യൂേട്ടഷനിലായതിനാൽ ഇതുവരെ നിയമിച്ചിട്ടില്ല. ഡി.ജി.പിയായ േജക്കബ് തോമസ് മുമ്പ് വിജിലൻസ് ഡയറക്ടറായിരിക്കവെയുണ്ടായ വിവാദങ്ങളാണ് അദ്ദേഹത്തെ വീണ്ടും പരിഗണിക്കാത്തതിന് കാരണം. സർക്കാർ നിർദേശങ്ങൾ അംഗീകരിക്കുമോയെന്ന ആശങ്ക ഋഷിരാജ് സിങ്ങിെൻറ കാര്യത്തിലുമുണ്ട് .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.