ന്യൂ​ഡ​ൽ​ഹി: ‘കേ​ര​ള​ത്തി​ലെ 32,000 സ്ത്രീ​ക​ളു​ടെ ഹൃ​ദ​യം ത​ക​ര്‍ക്കു​ന്ന​തും അ​ങ്ങേ​യ​റ്റം അ​സ്വ​സ്ഥ​മാ​ക്കു​ന്ന​തു​മാ​യ ക​ഥ​ക​ൾ’ എ​ന്ന മു​ഖ്യ​മാ​യ വ്യാ​ജ പ്ര​ചാ​ര​ണം സ്വ​ന്തം നി​ല​ക്ക് തി​രു​ത്തി​യ ‘ദ ​കേ​ര​ള സ്റ്റോ​റി’ സി​നി​മ​യു​ടെ ചില രം​ഗ​ങ്ങ​ൾ സെ​ൻ​സ​ർ ബോ​ർ​ഡ് മു​റി​ച്ചു​മാ​റ്റി.

മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്റെ കേ​ര​ള​ത്തി​ലെ മു​സ്‍ലിം തീ​വ്ര​വാ​ദ​ത്തി​നെ​തി​രാ​യ പ്ര​സ്താ​വ​ന​യു​ടെ ചു​വ​ടു​പി​ടി​ച്ചു​ണ്ടാ​ക്കി​യ അ​ഭി​മു​ഖ​മാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ് മു​റി​ച്ചു​മാ​റ്റി​യ പ്ര​ധാ​ന രം​ഗം. ഇ​ത​ട​ക്കം 10 ​തീ​രു​മാ​ന​ങ്ങ​ളാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ് വി​വാ​ദ സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നാ​നു​മ​തി​ക്കാ​യി കൈ​ക്കൊ​ണ്ട​ത്.

1.6 കോ​ടി​യി​ലേ​റെ പേ​ർ ക​ണ്ട, വി​ദ്വേ​ഷ​ജ​ന​ക​മാ​യ വ്യാ​ജ​വാ​ദ​ങ്ങ​ള​ട​ങ്ങി​യ ടീ​സ​റി​ലാ​ണ് ‘കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ ശ​രി​യാ​യ ക​ഥ’ എ​ന്ന തി​രു​ത്ത​ൽ ‘ദ ​കേ​ര​ള സ്റ്റോ​റി’​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വ​രു​ത്തി​യ​ത്. വി​വാ​ദ​വും പ്ര​തി​ഷേ​ധ​വും ക​ന​ക്കു​ന്ന​തി​നി​ട​യി​ൽ മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​വ്ര​വാ​ദ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഭി​മു​ഖ​രം​ഗം അ​ട​ക്കം ചി​ത്ര​ത്തി​ന്റെ 10 ഇ​ട​ങ്ങ​ളി​ൽ ക​ത്രി​ക​വെ​ച്ച് വി​വാ​ദ​ചി​ത്ര​ത്തി​ന് ‘എ’ ​സ​ര്‍ട്ടി​ഫി​ക്ക​റ്റോ​ടെ സെ​ൻ​സ​ർ ബോ​ർ​ഡ് പ്ര​ദ​ര്‍ശ​നാ​നു​മ​തി​യും ന​ൽ​കി. തെ​ളി​വി​ല്ലാ​തെ ത​ങ്ങ​ൾ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് സം​വി​ധാ​യ​ക​നും നി​ര്‍മാ​താ​വു​മെ​ല്ലാം ആ​വ​ർ​ത്തി​ച്ച് അ​വ​കാ​ശ​പ്പെ​ടു​ന്ന​തി​നി​ട​യി​ലാ​ണ് ടീ​സ​റി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് മ​തം​മാ​റ്റി ഐ.​എ​സി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ന്ന് പ​റ​യു​ന്ന സ്​​​​ത്രീ​ക​ളു​ടെ എ​ണ്ണം 32,000ത്തി​ൽ​നി​ന്ന് മൂ​ന്നാ​ക്കി​യ​ത്. സി​നി​മ​ക്ക് പി​ന്നി​ലു​ള്ള​വ​രു​ടെ അ​വ​കാ​ശ​വാ​ദം ക​ള്ള​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന നി​ര​വ​ധി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ക​യും കേ​ര​ള​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ​മൊ​ന്ന​ട​ങ്കം സി​നി​മ​ക്കെ​തി​രെ രം​ഗ​ത്തു​വ​രു​​ക​യും ചെ​യ്ത​തി​നി​ട​യി​ലാ​ണ് സി​നി​മ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ൻ ഉ​പ​യോ​ഗി​ച്ച വ്യാ​ജ പ്ര​ചാ​ര​ണം ഉ​പേ​ക്ഷി​ച്ച​ത്.

റി​ലീ​സി​ങ്ങി​ന്​ ഹൈ​കോ​ട​തി സ്​​റ്റേ​യി​ല്ല; ഹ​ര​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും

സെ​ൻ​സ​ർ ബോ​ർ​ഡ് ന​ട​പ്പാ​ക്കി​യ 10 തീ​രു​മാ​ന​ങ്ങ​ൾ

 1 ‘അ​വ​ർ​ക്ക് (മു​സ്‍ലിം തീ​വ്ര​വാ​ദി​ക​ൾ​ക്ക്) പാ​കി​സ്താ​ൻ വ​ഴി അ​മേ​രി​ക്ക സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്നു’ എ​ന്ന സം​ഭാ​ഷ​ണം ഒ​ഴി​വാ​ക്കി

2‘ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി നേ​താ​ക്ക​ൾ പൂ​ജാ​ക​ർ​മ​ങ്ങ​ൾ ചെ​യ്യു​ന്നി​ല്ല’ എ​ന്ന സം​ഭാ​ഷ​ണം ഒ​ഴി​വാ​ക്കി

3 വി​കാ​രം വ്ര​ണ​പ്പെ​ടാ​തി​രി​ക്കാ​ൻ ഹി​ന്ദു ദൈ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭാ​ഷ​ണ​ങ്ങ​ളും അ​നു​ചി​ത പ​രാ​മ​ർ​ശ​ങ്ങ​ളും ഒ​ഴി​വാ​ക്കി

4 ‘ഇ​ന്ത്യ​ൻ ക​മ്യൂ​ണി​സ്റ്റു​ക​ൾ ഏ​റ്റ​വും വ​ലി​യ ഹി​പ്പോ​ക്രാ​റ്റു​ക​ളാ​ണ്’ എ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ​നി​ന്ന് ‘ഇ​ന്ത്യ​ൻ’ ഒ​ഴി​വാ​ക്കി

5 ആ​ലം​ഗീ​ർ, ഔ​റം​ഗ​സീ​ബ്, ഐ​സി​സ് എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ത്തി​ന് തെ​ളി​വ് വാ​ങ്ങി

6 ‘ര​ൻ​ദി​യാ​ൻ’ എ​ന്ന വാ​ക്കി​ന് പ​ക​രം ‘ലൈം​ഗി​ക അ​ടി​മ​ക​ൾ’ എ​ന്നാ​ക്കി

7 സി​നി​മ​ക്കൊ​ടു​വി​ലു​ള്ള മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള അ​ഭി​മു​ഖം അ​പ്പാ​ടെ വെ​ട്ടി​മാ​റ്റി

8 സി​നി​മ​ക്കൊ​ടു​വി​ൽ ‘റ​മീ​സി’​നെ​യും ‘അ​ബ്ദു​ലി’​നെ​യും​കു​റി​ച്ചു​ള്ള വി​വ​രം അ​നു​യോ​ജ്യ​മാ​യ ത​ര​ത്തി​ലാ​ക്കി

9 സി​നി​മ​യി​ൽ പ​രാ​മ​ർ​ശി​ച്ച സം​സ്ഥാ​ന​ങ്ങ​ളെ​ക്കു​റി​ച്ച പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് തെ​ളി​വ് വാ​ങ്ങി

10 സി​നി​മ​യു​ടെ ഭാ​ഷ​ക്കു​ള്ള സ​ബ്ടൈ​റ്റി​ലു​ക​ളും മ​ല​യാ​ള ഗാ​ന​ത്തി​ന്റെ സ​ബ്ടൈ​റ്റി​ലു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി

Tags:    
News Summary - kerala story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.