തിരുവനന്തപുരം: ഭാവി കേരളത്തിെൻറ ഗതി നിർണയിക്കുന്ന വോട്ടെടുപ്പിന് തുടക്കം. ഒരു മാസം നാടിളക്കിയ പ്രചാരണത്തിനുശേഷം തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴുവരെയാണ് വോെട്ടടുപ്പ്.
140 മണ്ഡലങ്ങളിലായി 957 സ്ഥാനാർഥികളാണിക്കുറി വിധിതേടുന്നത്. 1.32 കോടി പുരുഷന്മാരും 1.41 കോടി വനിതകളും 290 ട്രാൻസ്ജൻഡറും ഉൾപ്പടെ 2.74 കോടി (2,74,46,039) വോട്ടർമാരാണ് ഇക്കുറി വിധിയെഴുതുന്നത്. 40,771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്.
നക്സൽ ഭീഷണിയുള്ള ഒമ്പത് മണ്ഡലങ്ങളിൽ വൈകുന്നേരം ആറിന് അവസാനിക്കും.അവസാന നിമിഷത്തിലും വിവാദങ്ങളും വാഗ്വാദങ്ങളും അവകാശവാദങ്ങളുമായി നേതാക്കളും സ്ഥാനാർഥികളും രംഗം കൊഴുപ്പിച്ചു. അവസാന ഒരുമണിക്കൂർ കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കുമാണ്. വരിയിൽ നിൽക്കുന്ന എല്ലാവരും വോട്ട് ചെയ്തശേഷമാകും ഇവർക്ക് അവസരം. മൂന്നരലക്ഷത്തോളം ജീവനക്കാർക്കാണ് പോളിങ് ചുമതല.
ഇരട്ടവോട്ട് വിവാദമായ സാഹചര്യത്തിൽ കള്ളവോട്ട് തടയാൻ കമീഷൻ നടപടി കർക്കശമാക്കി. ഇരട്ടവോട്ടുകാരുടെ പട്ടിക ഉദ്യോഗസ്ഥർക്ക് കൈമാറി. ഇരട്ടവോട്ടുകാരെ മഷി ഉണങ്ങിയശേഷമേ ബൂത്തിൽനിന്ന് വിടൂ. ഒന്നിലധികം സ്ഥലത്ത് വോട്ട് ചെയ്യാൻ ശ്രമിച്ചാൽ ഒരുവർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷിക്കും. വോട്ടർമാരിൽനിന്ന് സത്യവാങ്മൂലം എഴുതിവാങ്ങും. ഫോേട്ടായും എടുക്കും.
കാഴ്ച വൈകല്യമുള്ളവർക്ക് പരസഹായമില്ലാെത വോട്ട് ചെയ്യാൻ ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റ് ലഭ്യമാക്കും. കർശന സുരക്ഷയിലാണ് വോെട്ടടുപ്പ്. 59,292 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.
ഉൾപ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണവുമുണ്ട്. കേന്ദ്രസേനകളുടെ 140 കമ്പനിയും രംഗത്തുണ്ട്. പ്രശ്നസാധ്യതാ ബൂത്തുകളിൽ കനത്ത സുരക്ഷയുണ്ടാകും. വെബ്കാസ്റ്റിങ് അടക്കം സംവിധാനങ്ങളും ഏർപ്പെടുത്തി. അതിർത്തികളിൽ കർശന പരിശോധനയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.