തിരുവനന്തപുരം: ട്രഷറി നിയന്ത്രണങ്ങളിൽ നാലിനങ്ങൾക്ക് ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചു. വെള്ളക്കരം, ടെലിഫോൺ ചാർജ്, വാടക, റേഷൻ ഡീലർമാരുടെ കമീഷൻ എന്നിവ വിതരണം ചെയ്യാൻ അനുവദിച്ചു. തിങ്കളാഴ്ച ട്രഷറി ഡയറക്ടർ ഇത് സംബന്ധിച്ച നിർദേശം ട്രഷറികൾക്ക് നൽകി.
നവംബർ 14നാണ് കർശന ട്രഷറി നിയന്ത്രണം പ്രാബല്യത്തിൽ വന്നത്. തൊട്ടടുത്ത ദിവസം 31 ഇനങ്ങൾ ഒഴികെ ബാക്കി മുഴുവൻ ഇടപാടുകൾക്കും നിയന്ത്രണം ഏർെപ്പടുത്തി ഡയറക്ടർ ട്രഷറികൾക്ക് ഉത്തരവ് നൽകുകയും ചെയ്തു. അന്ന് ഇളവ് നൽകിയ പട്ടികയിലേക്കാണ് പുതുതായി നാല് ഇനങ്ങൾ കൂടി ഉൾപ്പെടുത്തിയത്. മറ്റ് മുഴുവൻ ഇടപാടുകളും കർശനമായി തടയണമെന്നാണ് നിർദേശം. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്കും ചെക്കുകൾക്കും നിയന്ത്രണം ബാധകമാക്കി. ഇൗ നിയന്ത്രണം തദ്ദേശ പദ്ധതികളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
എച്ച്.ആർ ക്ലയിമുകൾ, സ്വകാര്യ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ, സർക്കാരിെൻറ സ്റ്റാറ്റ്യൂട്ടറി പേമെൻറുകൾ, ദുരന്തങ്ങളുമായി ബന്ധപ്പെട്ട ആശ്വാസ നടപടികൾ, സ്റ്റൈപൻഡുകൾ, സ്കോളർഷിപ്പുകൾ, കോടതിവിധി പ്രകാരമുള്ള പേമെൻറുകൾ, ഇന്ധന-വൈദ്യുതി-ചാർജ്, മെസ് ചാർജ്, മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്സിഡി, മരുന്ന് വിതരണം, മെഡിക്കൽ റീഇംബേഴ്സ്മെൻറ്, വാട്ടർ ട്രാൻസ്പോർട്ട് അതോറിറ്റിക്കുള്ള ഡീസൽ സബ്സിഡി, ലൈഫ് മിഷൻ, ശബരിമലയുമായി ബന്ധപ്പെട്ട ചെലവുകൾ, തദ്ദേശ സ്ഥാപനങ്ങളുെട ജനറൽ പർപ്പസ് ഫണ്ട് അടക്കം 35 ഇനങ്ങൾക്കാണ് ട്രഷറി നിയന്ത്രണം ബാധകമല്ലാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.