'കേരള സർവകലാശാലക്ക് സെർച്ച് കമ്മിറ്റി നോമിനിയെ നിയമിക്കാൻ താൽപര്യമില്ല'; രൂക്ഷ വിമർശനവുമായി ഹൈകോടതി

കൊച്ചി: സെർച്ച് കമ്മിറ്റിയിലേക്കുള്ള നോമിനിയെ തീരുമാനിക്കാത്തതിൽ കേരള സർവകലാശാലയെ വിമർശിച്ച് ഹൈകോടതി. സർവകലാശാലക്ക് നോമിനിയെ നിയമിക്കാൻ താൽപര്യമില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. വൈസ് ചാൻസലർ വേണമെന്ന് കോടതി മാത്രം ആഗ്രഹിക്കുന്ന സാഹചര്യമാണുള്ളത്. പ്രശ്നപരിഹാരത്തിന് ശ്രമിക്കുമ്പോൾ അംഗീകരിക്കാത്തത് നിരാശാജനകമാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.

സർവകലാശാലയുടെയും വിദ്യാർഥികളുടെയും ഭാവിയാണ് കോടതിക്ക് പ്രധാനം. വി.സിയെ വേണ്ടെന്ന് സർവകലാശാല തീരുമാനിക്കുകയാണെങ്കിൽ കോടതിക്ക് തുടർനടപടി സ്വീകരിക്കേണ്ടി വരുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

സെർച്ച് കമ്മിറ്റിയിലേക്കുള്ള നോമിനിയെ തീരുമാനിക്കുന്നതിന് നിയമപരമായ തടസമുണ്ടെന്ന് സർവകലാശാല കോടതിയെ അറിയിച്ചു.

ഹരജി ചൊവ്വാഴ്ച പരിഗണിക്കാനായി ഹൈകോടതി മാറ്റി. അതുവരെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയതിന് പകരം പുതിയ ആളുകളെ നിയമിക്കരുതെന്ന ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് തുടരും.

Tags:    
News Summary - 'Kerala University not interested in appointing search committee nominee'; High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.