തിരുവനന്തപുരം: ഏറെ പ്രക്ഷോഭങ്ങൾക്കുശേഷം കേരള സർവകലാശാലയിൽ പ്രഫസർ അടക്കം ഉന്നത തസ്തികകളിൽ നടപ്പാകുന്ന പിന്നാക്ക സംവരണം അട്ടിമറിക്കാൻ ആസൂത്രിത നീക്കം. പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം വരുന്നതുവഴി അവസരം നഷ്ടപ്പെടുമെന്നായപ്പോൾ ചില ഉന്നതർ തന്നെ ഇതിനെതിരെ രംഗത്തിറങ്ങിയിരിക്കുകയാണ്. സർക്കാറിൽ സമ്മർദം ചെലുത്തിയും നിയമനടപടി സ്വീകരിച്ചും ഇത് അട്ടിമറിക്കാനാണ് നീക്കം. പ്രഫസർ, അസോ. പ്രഫസർ, അസി. പ്രഫസർ അടക്കമുള്ള തസ്തികകൾ പൂൾ ചെയ്ത് സംവരണം നടപ്പാക്കാൻ നേരത്തേ നിയമസഭ പാസാക്കിയ നിയമത്തിെൻറ അടിസ്ഥാനത്തിൽ സർവകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
105 തസ്തികകളിലേക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നത്. ഇതിൽ 57ഒാളം തസ്തികകൾ പിന്നാക്ക വിഭാഗത്തിന് സംവരണത്തിലൂടെ ലഭിക്കേണ്ടതാണ്. നേരേത്ത സർവകലാശാലയിലെ ഇത്തരം തസ്തികകൾ ഒാരോ ഡിപ്പാർട്മെൻറും ഒരെണ്ണം വീതമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഒറ്റ തസ്തികകളിൽ സംവരണ മാനദണ്ഡങ്ങൾ ബാധകമാക്കാറില്ലായിരുന്നു. പതിറ്റാണ്ടുകളായി ഇൗ രീതിയിൽ നടത്തിയ സംവരണ അട്ടിമറി ‘മാധ്യമ’മാണ് പുറത്തുകൊണ്ടുവന്നത്. തുടർച്ചയായി നൽകിയ വാർത്തകൾക്ക് പിന്നാലെ പിന്നാക്ക സംഘടനകളും ഒരുവിഭാഗം ജീവനക്കാരും രംഗത്തെത്തി. അന്നത്തെ വൈസ് ചാൻസലർ വാർത്തസമ്മേളനം നടത്തി വാർത്ത നിഷേധിക്കാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. തുടർന്ന് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ സംവരണ അട്ടിമറി പരിഹരിക്കാൻ തീരുമാനിക്കുകയായിരുന്നു.
എം.ജി സർവകലാശാലയിൽ പൂളിങ്ങിലൂടെ തസ്തിക നടപ്പാക്കുന്ന സമ്പ്രദായം കേരള അടക്കം സംസ്ഥാനത്തെ മറ്റ് മുഴുവൻ സർവകലാശാലകളിലും ബാധകമാക്കുകയായിരുന്നു. ഇതിനായി എല്ലാ സർവകലാശാലകളിെലയും ആക്ടുകൾ നിയമസഭ ഭേദഗതി ചെയ്യുകയും ചെയ്തു. സർവകലാശാലകളിൽ വരുന്ന പ്രഫ. അടക്കം ഉന്നത തസ്തികകൾ ഒരുമിച്ച് പൂൾ ചെയ്ത് വിജ്ഞാപനം പുറെപ്പടുവിക്കുകയും അതിൽ പി.എസ്.സി അംഗീകരിച്ച സംവരണ മാനദണ്ഡങ്ങൾ പിന്നാക്ക-പട്ടിക വിഭാഗത്തിന് നൽകാനുമായിരുന്നു നിയമത്തിൽ വ്യവസ്ഥ ചെയ്തത്. ഇൗ നിയമത്തിെൻറ അടിസ്ഥാനത്തിലെ ആദ്യ വിജ്ഞാപനമാണ് ഇപ്പോൾ കേരളയിൽ പുറത്തിറക്കിയത്.
ഇത് പുറപ്പെടുവിച്ചപ്പോൾ തന്നെ അട്ടിമറി നീക്കങ്ങളും ശക്തിപ്പെട്ടു. നിലവിൽ പല വകുപ്പുകളിലുമുള്ള ചില ഉദ്യോഗസ്ഥർക്ക് വരുന്ന നഷ്ടം ചൂണ്ടിക്കാട്ടിയാണ് നീക്കം. ചില യൂനിയനുകളും ഇതിനായി അഭിപ്രായ സ്വരൂപണം നടത്തുന്നുണ്ട്. സംവരണ ടേൺ മറ്റ് ഡിപ്പാർട്മെൻറുകളിലായതിനാൽ അവസരം നഷ്ടമാകുന്നുവെന്ന് ചിത്രീകരിച്ച് പിന്നാക്ക വിഭാഗക്കാരായ ചിലരെയും രംഗത്തിറക്കാൻ ചില കേന്ദ്രങ്ങൾ സമ്മർദം ചെലുത്തുന്നുണ്ട്. പ്രഫസർ 30 (സംവരണം 17), അസോ. പ്രഫ. 32(സംവരണം 18), അസി. പ്രഫ. 43( സംവരണം 22) എന്നീ തസ്തികകളിലേക്കാണ് നിയമനത്തിന് വിജ്ഞാപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.