കാലിക്കറ്റ് സർവകലാശാല
പരീക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി മൂന്നാം സെമസ്റ്റര്‍ ബി.എ/ബി.എസ്സി/ബി.എ അഫ്ദലുല്‍ ഉലമ, ബി.എ മള്‍ട്ടിമീഡിയ/ബി.ടി.എ/ബി.ടി.എഫ്പി/ബി.വി.സി ആൻഡ് അലൈഡ് പ്രോഗ്രാംസ് (2016 മുതല്‍ 2018 വരെയുള്ള പ്രവേശനം) (സി.യു.സി.ബി.എസ്.എസ്-യുജി) സപ്ലിമെന്ററി നവംബര്‍ 2021, നവംബര്‍ 2020 (2015 പ്രവേശനം) , നവംബര്‍ 2019 (2014 പ്രവേശനം) പരീക്ഷകള്‍ മേയ് 12ന് ആരംഭിക്കും.
ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി
നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ( 2004 മുതല്‍ 2010 വരെയുള്ള പ്രവേശനം) എല്ലാ അവസരങ്ങളും കഴിഞ്ഞ 2004 സ്കീം വിദ്യാർഥികള്‍ക്കുള്ള ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2021 പരീക്ഷകള്‍ മേയ് ഒമ്പതിന് ആരംഭിക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എ(സി.ബി.സി.എസ്.എസ് -യു.ജി ) റെഗുലര്‍ നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം സര്‍വകലാശാല വെബ്സൈറ്റില്‍.
പരീക്ഷ അപേക്ഷ
അദീബെ ഫാസില്‍ (ഉർദു) ഫൈനല്‍ റെഗുലര്‍/സപ്ലിമെന്ററി(2007 സിലബസ്) ഏപ്രില്‍/മേയ് 2022 , ദ്വിവത്സര അദീബെ ഫാസില്‍ ഉർദു) പ്രിലിമിനറി ഒന്ന്, രണ്ട് വര്‍ഷ റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് 2016 സിലബസ്) പരീക്ഷകള്‍ക്ക് പിഴകൂടാതെ മേയ് 16 വരെയും 170 രൂപ പിഴയോടെ മേയ് 20 വരെയും അപേക്ഷിക്കാം. അപേക്ഷയും ചലാന്‍ രസീതും പരീക്ഷാഭവനില്‍ ലഭിക്കേണ്ട അവസാന തീയതി മേയ് 21.
എം.സിഎ അഞ്ചാം സെമസ്റ്റര്‍ (2015 പ്രവേശനം മുതല്‍) സപ്ലിമെന്ററി ഡിസംബര്‍ 2021 പരീക്ഷക്ക് പിഴയില്ലാതെ മേയ് 11 വരെയും 170 രൂപ പിഴയോടെ 13 വരെയും രജിസ്റ്റര്‍ ചെയ്യാം.
എം.സി.എ ഒന്നാം സെമസ്റ്റര്‍ 2020 സ്കീം, (2020 പ്രവേശനം) സപ്ലിമെന്ററി നവംബര്‍ 2021, 2018 സ്കീം, (2016-2019 പ്രവേശനം) സപ്ലിമെന്ററി ഏപ്രില്‍ 2022 പരീക്ഷകള്‍ക്ക് പിഴയില്ലാതെ മേയ് 10 വരെയും 170 രൂപ പിഴയോടെ മേയ് 12 വരെയും രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ തീയതി പിന്നീട് അറിയിക്കും.
ഓഡിറ്റ് കോഴ്സ് ട്രയല്‍ പരീക്ഷ
വിദൂരവിദ്യാഭ്യാസ വിഭാഗം ബി.എ അഫ്ദലുല്‍ ഉലമ ഹിന്ദി, ഫിലോസഫി, സംസ്കൃതം, സോഷ്യോളജി, ബി.കോം, ബി.എസ്സി മാത്സ് വിദ്യാർഥികളുടെ കോഓഡിറ്റ് കോഴ്സ് (എന്‍വയണ്‍മെന്റ് സ്റ്റഡീസ്) ഓണ്‍ലൈന്‍ ട്രയല്‍ പരീക്ഷ 30ന് നടത്തും.
ആരോഗ്യ സർവകലാശാല
പരീക്ഷ രജിസ്ട്രേഷൻ
2022 മേയ് 23 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബിഎസ്.സി എം.എൽ.ടി ഡിഗ്രി റെഗുലർ/സപ്ലിമെൻറി (2010, 2015, 2016 സ്കീം) പരീക്ഷക്ക് മേയ് ഏഴുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി മേയ് ഒമ്പത് വരെയും 335 രൂപ സൂപ്പർഫൈനോടുകൂടി 12 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
എം.ബി.ബി.എസ് (സേ) തിയറി പരീക്ഷ
2022 മേയ് 11 മുതൽ 25 വരെ നടത്തുന്ന ഫസ്റ്റ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി (സേ) (2019 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ബി.ഫാം സപ്ലിമെന്ററി ഫലം
2021 ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പരീക്ഷ ഫലം, 2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പരീക്ഷ ഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 മേയ് 12ന് വൈകീട്ട് അഞ്ചിനകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.