തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസാലറെ കണ്ടെത്താൻ നിയോഗിച്ച സെർച് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസം കൂടി നീട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവ്. നവംബർ നാലിനാണ് കാലാവധി അവസാനിക്കുന്നത്. കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നാമനിർദേശം ചെയ്തിട്ടില്ല. ഒക്ടോബർ 24നാണ് നിലവിലെ വി.സിയുടെ കാലാവധി അവസാനിക്കുന്നത്.
ആഗസ്റ്റ് അഞ്ചിനാണ് ചാൻസലറുടെ പ്രതിനിധിയെയും യു.ജി.സി പ്രതിനിധിയെയും ഉൾപ്പെടുത്തി, സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ട് കമ്മിറ്റി രൂപവത്കരിച്ചത്. ഗവർണർ ആവശ്യപ്പെട്ടിട്ടും സെനറ്റ് പ്രതിനിധിയെ നൽകാൻ സർവകലാശാല തയാറായില്ല. 11ന് ചേർന്ന സെനറ്റ് യോഗം േക്വാറമില്ലാതെ പിരിഞ്ഞു. നവംബർ നാലിന് സെനറ്റ് യോഗം ചേർന്നു പ്രതിനിധിയെ തെരഞ്ഞെടുക്കുമെന്ന് മന്ത്രി ആർ. ബിന്ദുതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ സെനറ്റിൽ പങ്കെടുക്കാത്ത 15 അംഗങ്ങളെ ഗവർണർ നീക്കി. അവർക്ക് പകരക്കാരെ നിയമിക്കുന്ന കാര്യം പരിശോധിക്കുന്നുണ്ട്. സർവകലാശാല നിയമപ്രകാരം മൂന്നു മാസമാണ് സെർച് കമ്മിറ്റി കാലാവധി. ഇതാണ് മൂന്നു മാസം കൂടി നീട്ടിയത്. വൈസ് ചാൻസലർമാരുടെ ചുമതല നൽകാൻ 10 വർഷം പൂർത്തിയാക്കിയ പ്രഫസർമാരുടെ പട്ടിക ഗവർണർ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.