തിരുവനന്തപുരം: എഴുപതുകളിൽ കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും നേതാക്കൾ തമ്മിലും നേതാക്കളും പ്രവർത്തകർ തമ്മിലും ഉണ്ടായിരുന്ന കലർപ്പില്ലാത്ത ആത്മസൗഹൃദ ബന്ധം തിരിച്ചെത്തുകയാണെങ്കിൽ കേരളത്തിൽ ഒരു ശക്തിക്കും കോൺഗ്രസിനെ തോൽപിക്കാൻ കഴിയില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളം ഇന്ന് ആഗ്രഹിക്കുന്നതും അതാണെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭാംഗമായി സത്യവാചകം ചൊല്ലിയതിെൻറ 50ാം വാർഷികത്തിൽ ആദ്യകാല കെ.എസ്.യു നേതാക്കളുടെ സൗഹൃദ കൂട്ടായ്മയായ സമ്മോഹനം തിരുവനന്തപുരത്ത് നൽകിയ 'സ്നേഹാദരവി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മോഹനം ചെയർമാൻ വിതുര ശശിയും ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷും ചേർന്ന് സ്നേഹാദരം സമ്മാനിച്ചു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, തെന്നൂർ നസീം, ടി.പി. അംബിരാജ, എസ്. മനോഹരൻ നായർ, സി.കെ. വത്സലകുമാർ, ആനാട് ജയൻ, പാങ്ങപ്പാറ അശോകൻ, സജീവ് മേലതിൽ, എം.എസ്. അർജുൻ, എസ്. ചന്ദ്രശേഖരപിള്ള, സി. ശ്രീകല, എസ്.ആർ. അജിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.