തിരുവനന്തപുരം: മീഡിയവൺ സംപ്രേക്ഷണ വിലക്ക് നീക്കിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്തും അഭിവാദ്യമേകിയും രാഷ്ട്രീയ കേരളം. നീതി പുലർന്നെന്നും ജനാധിപത്യത്തിന്റെ വിജയമെന്നും ഫാഷിസ്റ്റ് സർക്കാറിനുള്ള താക്കീതെന്നും നേതാക്കൾ പ്രതികരിച്ചു. സാമൂഹിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖർ വിധിയെ പ്രകീർത്തിച്ചും മീഡിയവണിനെ ആശംസയറിയിച്ചും രംഗത്തെത്തി.
വിധി ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും പ്രതീക്ഷ നൽകുന്നതാണ്. നിയമപരമായി പോരാടി വിജയിച്ച മീഡിയവൺ നേതൃത്വത്തെ അഭിനന്ദിക്കുന്നു. ഫാഷിസ്റ്റ് നയങ്ങൾക്കുള്ള മുന്നറിയിപ്പും ജനാധിപത്യ വിശ്വാസികൾക്കും പ്രതീക്ഷയും നൽകുന്നതാണ് വിധി.
ഏകാധിപത്യ ശൈലിയിലേക്ക് നീങ്ങുന്ന രാജ്യത്ത് ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിധി. എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കുന്നവര്‍ക്കുള്ള കനത്ത താക്കീത്. സ്തുതി പാഠലല്ല, എതിരഭിപ്രായം ഉറക്കെ വിളിച്ചുപറയലാണ് മാധ്യമ പ്രവര്‍ത്തനമെന്ന് വിധി അരക്കിട്ട് ഉറപ്പിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്ന എല്ലാവര്ക്കും പ്രതീക്ഷ നല്കുന്നതാണിത്.
ജുഡീഷ്യറിയെക്കുറിച്ച് പ്രതീക്ഷ ഉയർത്തുന്ന നടപടി. മീഡിയവൺ വിലക്ക് റദ്ദാക്കുക മാത്രമല്ല, മാധ്യമസ്വാതന്ത്ര്യം, ദേശീയസുരക്ഷയുടെ പേരിൽ പൗരാവകാശങ്ങൾ റദ്ദുചെയ്യൽ, മുദ്രവെച്ച കവറിൽ രേഖകൾ സമർപ്പിക്കുന്നത് എന്നിവയിലൊക്കെ നിർണായക വിധിയാണിത്.
വിജയിച്ചത് ഭരണഘടന. ജനാധിപത്യം നിലനിൽക്കാൻ ഭരണഘടന സംരക്ഷണത്തിന് വേണ്ടിയാണ് നാം പോരാടേണ്ടത്. അഭിപ്രായസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും വലിയ തിരിച്ചടിയായിരുന്നു വിലക്ക്.
കേന്ദ്ര സര്‍ക്കാർ നടപടി റദ്ദാക്കിയതില്‍ സന്തോഷം. കേന്ദ്ര നടപടി തെറ്റാണെന്നും പത്രസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നും മീഡിയവണ്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞിരുന്നു. ഇത്തരം വിലക്കുകള്‍ പത്രസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്.
വിധി സുപ്രധാനമാണ്. പോരാട്ടത്തെ മുന്നില്‍ നിന്ന് നയിച്ച മീഡിയവണിന് അഭിനന്ദനങ്ങൾ. മാധ്യമസ്വാതന്ത്ര്യം ഭരണകൂടങ്ങള്‍ ഇല്ലാതാക്കുന്ന സമയമാണിത്. സ്വതന്ത്ര അഭിപ്രായങ്ങള്‍ പറയുന്ന മാധ്യമങ്ങള്‍ക്കെതിരായ നിലപാടെടുക്കുന്ന ബി.ജെ.പി സര്‍ക്കാറിന് വിധി പ്രഹരമാണ്.
പൗരാവകാശങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വിലയുണ്ടെന്ന് തെളിഞ്ഞു. ഭരണാധികാരികളെ വിമർശിച്ചാൽ മാധ്യമങ്ങളുടെ വാമൂടി കെട്ടുന്ന നടപടി ജനാധിപത്യവിരുദ്ധവും ഫാഷിസവുമാണ്. വിധി ഫാഷിസ്റ്റ് സർക്കാറിന് പാഠമാകട്ടെ.
ന്യൂഡൽഹി: ‘സുപ്രീംകോടതി വിധി മാധ്യമസ്വാതന്ത്ര്യം ഉറപ്പിക്കുന്നു, സബാഷ്’ -മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂർ പറഞ്ഞു. മീഡിയവൺ വിലക്ക് പിൻവലിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.
മീഡിയവൺ നിരോധനം അസാധുവാക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിന്റെ വിജയമാണെന്ന് ജോൺ ബ്രിട്ടാസ് എം.പി അഭിപ്രായപ്പെട്ടു.
അനാവശ്യ നിയന്ത്രണങ്ങളിൽനിന്നും അഭിപ്രായ സ്വാതന്ത്ര്യം വെട്ടിക്കുറക്കുന്നതിൽനിന്നും മാധ്യമങ്ങളെ സംരക്ഷിക്കേണ്ടത് നിർണായകമാണ്. ദേശീയ സുരക്ഷ അവകാശവാദങ്ങൾ വിശ്വസനീയമായ കാരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും ബ്രിട്ടാസ് പറഞ്ഞു.
പൗരസ്വാതന്ത്ര്യത്തിനെതിരായുള്ള നീക്കത്തിന്റെ ഭാഗം തന്നെയാണ് മാധ്യമങ്ങൾക്കെതിരായുള്ള നീക്കവും. വിധി കേവലം പത്ര സ്വാതന്ത്ര്യത്തിൽ ഒതുങ്ങുന്നതല്ല.
വിധി രാജ്യത്തിനും മുഴുവൻ മാധ്യമങ്ങൾക്കും സന്തോഷം നൽകുന്നതാണ്. അഭിപ്രായ സ്വാതന്ത്രത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനുമാണ് നാമിന്ന് പോരാടുന്നത്. സർക്കാർ വിമർശം ദേശസുരക്ഷ ലംഘനമാണെന്നു പറയാൻ കഴിയില്ലെന്ന കാര്യം വിധിയിലുണ്ട്.
മാധ്യമ സ്വാതന്ത്ര്യം മൗലികാവകാശമാണ്. ആർക്കും തടസ്സപ്പെടുത്താൻ അധികാരമില്ല. സർക്കാർ പ്രതിരോധത്തിലാകുമ്പോഴെല്ലാം ദേശീയ സുരക്ഷാ വിഷയമുയർത്തുകയാണ്.
ഏത് മാധ്യമത്തിനു നേരെയും വിലക്ക് ഏർപ്പെടുത്തുന്നതിന് ഞങ്ങളെതിരാണ്. സുപ്രീംകോടതി ശരിയായി നിരീക്ഷണം നടത്തിയെന്നാണ് വിധിന്യായത്തിൽ നിന്ന് മനസ്സിലാകുന്നത്.
പ്രതീക്ഷ നൽകുന്ന വിധി. ഫാഷിസത്തിനെതിരായ നേർവെളിച്ചം. നീതിന്യായ വ്യവസ്ഥ ശക്തമായ നിലനിന്നാൽ ഏകാധിപത്യ പ്രവണതകൾക്കെതിരെയുള്ള താക്കീതുണ്ടാകും.
അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടന മൂല്യവും ഉയർത്തിപ്പിടിക്കുന്നതാണ് വിധി. മുദ്രവെച്ച കവറുകളെ കുറിച്ച് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനൽകുന്നതാണ്. ആര് നിഷേധിച്ചാലും യോജിക്കാനാവില്ല.
മാധ്യമങ്ങളെ വിലക്കൽ ജനാധിപത്യ വിരുദ്ധമാണ്. കേന്ദ്ര സർക്കാർ അഭിപ്രായം പറയുന്നവരെയെല്ലാം കൈകാര്യം ചെയ്യുകയാണ്. രാഹുൽ ഗാന്ധി വിഷയം ഇതിനുദാഹരണമാണ്.
ഭരണഘടന സംരക്ഷിക്കാൻ പോരാട്ടം നടത്തുന്ന വേളയിലെ പ്രാധാന്യം അർഹിക്കുന്ന വിധിയാണിത്. മതനിരപേക്ഷത സംരക്ഷിക്കാൻ വലിയ പങ്കാണ് മാധ്യമങ്ങൾ വഹിക്കുന്നത്.
വിധി മാധ്യമ സ്വാതന്ത്ര്യത്തിന്റെ മാഗ്നകാർട്ടയാണ്. വിധി ജനാധിപത്യത്തെയും നിയമ വാഴ്ചയെയും ശക്തിപ്പെടുത്തും.
വിലക്കിന്റെ കാർമേഘങ്ങൾ മാറിയിരിക്കുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മീഡിയവണിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
മീഡിയവണിനെതിരായ വിലക്ക് നീക്കിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നതായി ദ ഹിന്ദു മുൻ എഡിറ്റർ ഇൻ ചീഫ് എൻ. റാം പറഞ്ഞു. മീഡിയവണിനും സീനിയർ അഡ്വക്കറ്റ് ദുഷ്യന്ത് ദവെക്കും അദ്ദേഹത്തിന്റെ അഭിഭാഷക സംഘത്തിനും അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അധികാരത്തിന് മുന്നിൽ സത്യം പറയുക എന്നത് മാധ്യമങ്ങളുടെ ജോലിയാണെന്നും മീഡിയവണിന്റെ വിമർശനാത്മക വീക്ഷണങ്ങളെ സർക്കാർ വിരുദ്ധതയെന്ന് വിളിക്കാനാവില്ലെന്നും തക് ഒ.ടി.ടി ചാനലുകളുടെ എം.ഡി മിലിന്ദ് ഖണ്ഡേക്കർ ട്വീറ്റ് ചെയ്തു. മാധ്യമ പ്രവർത്തക റാണ അയ്യൂബ്, ദ വയർ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജൻ, ആജ് തക്-ഇന്ത്യ ടുഡെ ഡെപ്യൂട്ടി എഡിറ്റർ അശുതോഷ് മിശ്ര എന്നിവരും വിധിയെ സ്വാഗതം ചെയ്തു.
ആത്മവിശ്വാസം നൽകുന്ന വിധി. ഇത് മീഡിയവണിന്റെ മാത്രം വിധിയല്ല. ഇന്ത്യയിലെ സ്വതന്ത്രമാധ്യമപ്രവർത്തനത്തിന്റെ വിജയമാണ്. കോടതികളിൽ സംശയം ഉയരുന്ന ഘട്ടത്തിലാണ് രണ്ടംഗ ബെഞ്ചിന്റെ വിധി.
മതേതര-ജനാധിപത്യ വിശ്വാസികൾക്ക് വലിയ ആശ്വാസമേകുന്ന വിധി. ഭരണകൂടത്തെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല.
ജുഡീഷ്യറിയിലുള്ള വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള സാഹചര്യം വീണ്ടും വന്നിരിക്കുന്നു. സീൽഡ് കവർ അതിജീവിച്ച വിധി സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് ആശ്വാസമേകുന്നതും പ്രതീക്ഷ നൽകുന്നതുമാണ്.അബ്ദുന്നാസിർ മഅ്ദനി
നീതിയോടൊപ്പം കരുതലോടെ നിലകൊള്ളുന്ന മാധ്യമങ്ങളെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് വിധി.
ഏകാധിപത്യ നിലപാടിനേറ്റ തിരിച്ചടി. പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ രാജ്യസുരക്ഷയെ സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന നിരീക്ഷണം ഫാഷിസ്റ്റ് സര്‍ക്കാറിനുള്ള താക്കീതാണ്.
സുപ്രീംകോടതി വിധി ഭരണഘടനദത്തമായ അവകാശങ്ങളും അധികാരങ്ങളും റദ്ദ് ചെയ്യപ്പെടുന്ന ഭരണകൂട ഫാഷിസത്തിന്റെ ഇരുണ്ടകാലത്ത് നീതിയുടെ രജതരേഖയാണ്.
ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിന് ജീവശ്വാസം നൽകുന്നത്. വിധിന്യായത്തിലെ ഓരോ വാചകവും ഭരണകൂടത്തിന്റെ ഏകാധിപത്യ കരചരണങ്ങൾ അരിയുന്നതാണ്.
ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് ഉതകുന്ന വിധി. മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന വിധി ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.