സർക്കാർ ഗാരൻറിയോടെ നിക്ഷേപം സ്വീകരിച്ച് വിവിധ പദ്ധതികൾ ഏറ്റെടുക്കും
കോഴിക ്കോട്: സംസ്ഥാനത്തിെൻറ അടിസ്ഥാനസൗകര്യ വികസനത്തിന് പ്രവാസികളിൽനിന്ന് നിക ്ഷേപം സ്വീകരിച്ചുള്ള കൂട്ടായ്മ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേ രള പ്രവാസി സംഘം അഞ്ചാം സംസ്ഥാന സേമ്മളന സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം.
സർക്കാർ ഗാരൻറിയോടെ നിക്ഷേപം സ്വീകരിച്ച് വിവിധ പദ്ധതികൾ ഏറ് റെടുക്കുക വഴി െഎ.ടി, പാലം, റോഡ്, വിമാനത്താവളം, തുറമുഖം തുടങ്ങി എല്ലാ മേഖലയിലും വികസ നമുണ്ടാക്കാൻ കിഫ്ബിക്ക് പുറമെയുള്ള സംവിധാനമാണ് വരുക. ലോക കേരള സഭയുടെ ഭാഗമായി ഉയർന്നുവന്നതാണ് നിർദേശം.
2017-18 സാമ്പത്തിക വർഷം പ്രവാസികൾ രാജ്യത്തേക്ക് കൊണ്ടുവന്നത് 4.48 ലക്ഷം കോടി രൂപയെന്നാണ് ലോക ബാങ്ക് കണക്ക്. റവന്യൂ വരുമാനത്തിെൻറ 25 ശതമാനം ഇങ്ങനെ സർക്കാറുകളുടെയൊന്നും അധ്വാനമില്ലാതെ വിദേശ നാണ്യം എത്തിക്കുന്ന പ്രവാസി സമൂഹത്തിന് നമ്മുടെ രാജ്യം നൽകുന്നത് വലിയ നന്ദിയില്ലായ്മയാണ്.
അവർക്ക് ഒരു പരിഗണനയും കേന്ദ്ര സർക്കാറിൽനിന്നുണ്ടാവുന്നില്ല. പല രാജ്യങ്ങളിലും നിയമിക്കുന്ന അംബാസഡർമാർ പ്രവാസികളെ കുടുംബം പോലെ പരിരക്ഷിക്കുന്നതിന് പകരം പൊല്ലാപ്പാണെന്ന വിധം ഉപദ്രവിക്കുന്നു.
പ്രവാസികളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്ന ബാങ്കുകൾ അവർക്ക് വായ്പ നൽകാത്ത സ്ഥിതി മാറണം. തിരക്കുള്ളപ്പോൾ മറ്റു കമ്പനികളേക്കാൾ നിരക്ക് കൂട്ടി എയർ ഇന്ത്യ പ്രവാസി ചൂഷണത്തിെൻറ നായക സ്ഥാനത്താണ്. പ്രവാസി ക്ഷേമത്തിന് അവരുടെതന്നെ പണം ഉപയോഗിച്ചുള്ള കൺസോർട്യം വേണമെന്ന ആവശ്യം കേന്ദ്രം പരിഗണിച്ചില്ല. നിർദേശങ്ങളെല്ലാം നിർദേശങ്ങളായിത്തന്നെ കിടക്കുേമ്പാൾ വീണ്ടും നിർദേശങ്ങൾ െവച്ചിട്ട് എന്തു കാര്യം? ഇക്കാര്യത്തിൽ നല്ല രീതിയിലുള്ള പുനർവിചിന്തനം കേന്ദ്രത്തിൽ നിന്നുണ്ടാവണം. സംസ്ഥാന സർക്കാർ ഗൗരവമായ സമീപനം കൈക്കൊണ്ട് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയാണ് -മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എ.കെ. ശശീന്ദ്രൻ വിശിഷ്ടാതിഥിയായി. പ്രസിഡൻറ് പി.ടി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.എൽ.എമാരായ കെ.വി. അബ്ദുൽ ഖാദർ, എ. പ്രദീപ് കുമാർ, വി.കെ.സി. മമ്മദ് കോയ, പി.ടി.എ റഹീം, പുരുഷൻ കടലുണ്ടി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, പി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ബാദുഷ കടലുണ്ടി സ്വാഗതവും സൂര്യ ഗഫൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.