തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലേത് കേരളത്തിൽ റിപ്പോർട്ട് ചെയ്ത, രാജവെമ്പാലയുടെ കടിയേറ്റുള്ള ആദ്യ മരണം. ഇത്തരത്തിൽ വിരലിലെണ്ണാവുന്ന മരണങ്ങളാണ് രാജ്യത്തുതന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജവെമ്പാലയുടെ ആവാസ വ്യവസ്ഥ ഉൾവനത്തിലായതിനാൽ മനുഷ്യരുമായി സമ്പർക്കത്തിൽ വരാറില്ല.
തിരുവനന്തപുരം മൃഗശാലയിലെ കീപ്പർ കാട്ടാക്കട അമ്പൂരി സ്വദേശി ഹർഷാദാണ് (45) രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രാജവെമ്പാലക്ക് തീറ്റകൊടുക്കുന്നതിനിടെയായിരുന്നു അപകടം.
രാജവെമ്പാലയുടെ വിഷത്തിന് വീര്യംകുറവാണെങ്കിലും ഒരു കടിയിലൂടെ പുറന്തള്ളുന്ന വിഷത്തിെൻറ അളവ് കൂടുതലാണ്. ഒരു കടിയിൽ 20 ആളുകളെയോ ഒരു ആനയെയോ കൊല്ലാനുള്ള വിഷം രാജവെമ്പാലക്ക് വമിപ്പിക്കാനാകും. കടിയേറ്റാൽ 15 മിനിറ്റിനുള്ളിൽ മരണം സംഭവിക്കാം. രാജവെമ്പാലക്ക് ശരാശരി 10^18 അടി നീളമുണ്ടാകും. 20 വർഷമാണ് ആയുർദൈർഘ്യം.
രാജവെമ്പാല വിഷത്തിനെതിരെ ആൻറി സ്നേക് വെനമാണ് നൽകുന്നത്. മൂർഖൻ, വെള്ളിക്കെട്ടൻ അഥവ ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി എന്നീ ഇനങ്ങളിലെ വിഷപ്പാമ്പുകളാണ് ഇന്ത്യയിൽ സാധാരണ കാണാറ്. വിഷപ്പാമ്പുകളിൽ കൂടുതൽ വീര്യമുള്ള വിഷം വെള്ളിക്കെട്ടനാണ്. ഈ നാല് പാമ്പുകളുടെ വിഷത്തിനെതിരായ മറുമരുന്ന് മാത്രമേ കേരളത്തിലടക്കം ലഭിക്കൂ. സംഭവത്തിൽ മൃഗശാല ഡയറക്ടറോട് മന്ത്രി ജെ. ചിഞ്ചുറാണി റിപ്പോർട്ട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.