മുജീബുള്ള കെ.എം, നിസാർ പെരുവാട്

കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേള; ഇനി ഏത് കോഴ്സ്? കൺഫ്യൂഷൻ തീർക്കാൻ ‘സിജി’ ടീം

കണ്ണൂർ: ഇനി എന്തുപഠിക്കണം? ഏതു കോഴ്സ് തെരഞ്ഞെടുക്കണം തുടങ്ങിയ വിദ്യാർഥികളുടെ എല്ലാ സംശയങ്ങൾക്കും ഉത്തരങ്ങളുമായി മാധ്യമം എജുകഫെ. കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ എജു​കഫേയുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. വിജയകരമായ 10 വർഷം പിന്നിടുന്ന ‘മാധ്യമം ’ എജുകഫെ ഇത്തവണ അഞ്ച് വേദികളിലായാണ്. കണ്ണൂരിൽ കലക്ടറേറ്റ് മൈതാനത്ത് ഒരുക്കുന്ന വേദിയിൽ ഏ​പ്രിൽ 19, 20 തീയതികളിലാകും എജുകഫെ. വിദ്യാർഥികളുടെ അഭിരുചി ശാസ്ത്രീയമായി നിർണ്ണയിച്ച് ഉപരിപഠനവും കരിയറും തെരഞ്ഞെടുക്കുന്നതിനായി ‘സിജി’ (സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ)യുടെ വിദ്യാർഥികൾക്കായുള്ള പ്രത്യേക കൗൺസിലിങ് സെഷനും, അഭിരുചി ​പരിശോധിക്കുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും ഉണ്ടാകും. സിജി കരിയർ കോഓഡിനേറ്റർ മുജീബുള്ള കെ.എം, കരിയർ കൗൺസിലർ നിസാർ പെരുവാട് എന്നിവർ സെഷൻ നയിക്കും.

ഇന്റർനാഷണൽ ലെവൽ മോട്ടിവേഷണൽ സ്പീക്കേഴ്സിന്റെ സെഷനുകളും വൺ ടു വൺ ഇന്ററാക്ഷനും സൈക്കോളജിക്കൽ കൗൺസിലിങ്, കരിയർ മാപ്പിങ് എന്നിവയും മേളയുടെ ഭാഗമായി നടക്കും. അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക സെഷനുകളും ഉണ്ടാകും. ദേശീയ, അന്തർദേശീയതലങ്ങളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളും കരിയർ വിദഗ്ധരും മേളയുടെ ഭാഗമാവും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, വെർച്വൽ റിയാലിറ്റി, മെറ്റാവേഴ്സ് തുടങ്ങി സാ​ങ്കേതിക രംഗത്തെ ഏറ്റവും നൂതന വിഷയങ്ങളുടെ വർക്ഷോപ്പുകളും പ്രാക്ടിക്കൽ സെഷനുകളും എജുകഫെയുടെ ഭാഗമായി അരങ്ങേറും.

സ്റ്റാൾ, സ്​പോൺസർഷിപ്പ് വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിലും events@madhyamam.com എന്ന ഇമെയിലിലും ബന്ധപ്പെടാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്.

Tags:    
News Summary - Kerala's largest education and career fair; Which course now? 'CEGI' team to clear up the confusion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.