തിരുവനന്തപുരം: കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർഥം കേരളീയം സംഘാടകസമിതി ഒരുക്കുന്ന ഡാൻസ് വൈബ്‌സ് 17നും 18നും നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ അരങ്ങേറും.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 3.25ന് യൂനിവേഴ്‌സിറ്റി കോളജ്, 4.30ന് കലക്‌ട്രേറ്റ്, 5.30ന് കനകക്കുന്ന് എന്നിവിടങ്ങളിൽ അരങ്ങേറും. നാളെ ഉച്ചകഴിഞ്ഞ് 3.25ന് പൂജപ്പുര എൽ.ബി.എസ്, 4.15ന് തമ്പാനൂർ, 5.00 കിഴക്കേകോട്ട ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലായിരിക്കും ഡാൻസ് വൈബ്‌സ് അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.