'കേരളീയം' ലോഗോ തയാറാക്കിയത് പ്രതിഫലം വാങ്ങാതെ, ഏഴ് കോടി ലഭിച്ചുവെന്നത് വ്യാജ പ്രചാരണം -ബോസ് കൃഷ്ണമാചാരി

തിരുവനന്തപുരം: 'കേരളീയം' ലോഗോ രൂപകൽപന ചെയ്തതിന് തനിക്ക് ഏഴ് കോടി രൂപ പ്രതിഫലം ലഭിച്ചെന്ന് വ്യാജപ്രചാരണം നടക്കുന്നതായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ അധ്യക്ഷൻ ബോസ് കൃഷ്ണമാചാരി. പ്രതിഫലം വാങ്ങാതെയാണ് താൻ ലോഗോ തയാറാക്കിയത്. വന്‍ തുക പ്രതിഫലം കൈപ്പറ്റി എന്ന അസത്യ പ്രചരണവുമായി ചിലര്‍ രംഗത്തെത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബോസ് കൃഷ്ണമാചാരിയുടെ വാക്കുകൾ...

കേരളീയത്തിന്‍റെ ലോഗോ തയ്യാറാക്കാന്‍ തനിക്ക് ഏഴ് കോടി രൂപ ലഭിച്ചു എന്നൊരു പ്രചാരണം സോഷ്യല്‍ മീഡിയ വഴി നടക്കുന്നുണ്ട്. അല്‍പ്പം മുമ്പാണ് ഒരു അഭ്യുദയകാംക്ഷി ഇക്കാര്യം തന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഈ പ്രചരണം ശരിയില്ല. വാസ്തവ വിരുദ്ധമാണ്.
കേരളീയത്തിന്‍റെ ലോഗോ തയ്യാറാക്കാന്‍ സര്‍ക്കാര്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം, ലഭിച്ച ലോഗോകളില്‍ പ്രതിഫലിക്കാത്തതിനാല്‍ ലോഗോ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത്. അതിന് പ്രതിഫലം വാങ്ങിയിട്ടില്ല. വാസ്തവം ഇതായിരിക്കെ, വന്‍ തുക പ്രതിഫലം കൈപ്പറ്റി എന്ന അസത്യ പ്രചരണവുമായി ചിലര്‍ രംഗത്തെത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത് പലരും ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടു. ഇത്തരത്തിലുള്ള അസത്യം പ്രചരിപ്പിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

താൻ വൻ പ്രതിഫലം വാങ്ങിയാണ് ലോഗോ തയാറാക്കിയത് എന്ന് പ്രചരിപ്പിക്കുന്ന വാട്സാപ് സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ടുകൾ ബോസ് കൃഷ്ണമാചാരി പങ്കുവെച്ചു. 

Tags:    
News Summary - Keraleeyam logo was made without getting paid, it is fake propaganda that he got 7 crores - Bose Krishnamachari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.