കെവിന്‍ വധം: നീനുവി​െൻറ ചികിത്സരേഖകൾ വീട്ടിൽ നിന്നെടുക്കാൻ പിതാവിന്​ അനുമതി

ഏറ്റുമാനൂര്‍: പ്രണയവിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്‍ ജോസഫി​​​​െൻറ ഭാര്യയും ത​​​​െൻറ മകളുമായ നീനുവിനെ മാനസിക രോഗത്തിന് ചികിത്സിച്ചിരു​െന്നന്നും താന്‍ ഹൃദ്രോഗിയാണെന്നും തെളിയിക്കുന്ന രേഖകൾ വീട്ടില്‍നിന്നെടുത്ത് കോടതിയില്‍ ഹാജരാക്കാന്‍ കേസിലെ അഞ്ചാം പ്രതി ചാക്കോക്ക്​ അനുമതി. താന്‍ ഹൃദ്രോഗിയാണെന്ന് കാട്ടി ജാമ്യാപേക്ഷ നല്‍കിയതോടൊപ്പം മനോരോഗിയായ നീനുവിനെ കെവി​​​​െൻറ വീട്ടില്‍നിന്ന്​ മാറ്റി താമസിപ്പിക്കണമെന്നാവശ്യപ്പെട്ട പരാതിയും ചാക്കോ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഇവയുടെ രേഖകള്‍ പൊലീസ്​ പൂട്ടി സീല്‍ ചെയ്ത തെന്മലയിലെ വീട്ടിലാണുള്ളതെന്നും അത്​ കോടതിയില്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്നുമുള്ള ചാക്കോയുടെ അപേക്ഷയിലാണ് ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി. പൊലീസ്​ ഉദ്യോഗസ്ഥരുടെ സൗകര്യാർഥം പ്രതിഭാഗം വക്കീലി​​​​െൻറ സാന്നിധ്യത്തില്‍ വീട്ടിൽനിന്ന്​ രേഖകള്‍ എടുക്കാനാണ് അനുമതി. മെഡിക്കല്‍ രേഖകള്‍ എടുക്കാന്‍ ബുധനാഴ്ച പൊലീസ്​ സംഘം തെന്മലക്ക്​ പോകുമെന്നാണ്​ അറിയുന്നത്​.

നീനുവിന് പാരനോയ്ഡ് സൈക്കോസിസാണെന്ന് ഇൗമാസം 14ന്​ പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ധരിപ്പിച്ചിരുന്നു. ഇത്​ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പൊലീസ്​ സീല്‍ ചെയ്ത തെന്മലയിലെ വീട് തുറക്കാൻ അനുവദിക്കണമെന്ന ചാക്കോയുടെ അപേക്ഷ അന്ന് കോടതി മാറ്റിവെച്ചു. തിങ്കളാഴ്​ച വീണ്ടും പരിഗണിച്ച്​ അനുമതി നല്‍കുകയായിരുന്നു.

അതേസമയം, തനിക്ക് മാനസിക രോഗമുണ്ടെന്ന് സ്ഥാപിക്കാനുള്ള നീക്കം പ്രതികള്‍ക്ക് കേസില്‍നിന്ന്​ രക്ഷപ്പെടാനാണെന്ന് നീനു നേര​േത്ത പ്രതികരിച്ചിരുന്നു. തനിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഒരു കേന്ദ്രത്തിലും ചികിത്സക്ക്​ പോയിട്ടില്ലെന്നും നീനു വ്യക്തമാക്കിയിരുന്നു. 

അതിനിടെ, ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ നാലിലേക്ക്​ മാറ്റി. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ചാക്കോയെ അറസ്​റ്റ്​ ചെയ്തത്. സംഭവം നടക്കുമ്പോള്‍ ചാക്കോ വീട്ടിലുണ്ടായിരുന്നു. എന്നാല്‍, പൊലീസ്​ നല്‍കിയിരിക്കുന്ന പ്രതിപ്പട്ടികയില്‍ ചാക്കോയുടെ പങ്കെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് അഭിഭാഷകന്‍ വിനോദ് കോടതിയില്‍ വാദിച്ചു.

Tags:    
News Summary - kevin murder case: Court Allowed Ninu's Medical Report -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.