കെവിൻ കൊലക്കേസ്​: എട്ടു പ്രതികളെ ലോഡ്​ജ്​ മാനേജർ തിരിച്ചറിഞ്ഞു

കോട്ടയം: കെവിൻ ​െകാലക്കേസിൽ ഒന്നാം പ്രതി ഷാനു ചാക്കോയടക്കം എട്ടു പ്രതികളെ ഗാന്ധിനഗറിൽ ഇവർ താമസിച്ച ലോഡ്​ജ ി​​​​െൻറ മാനേജർ തിരിച്ചറിഞ്ഞു. കോട്ടയം പ്രിൻസിപ്പൽ സെഷൻസ‌് കോടതിയിൽ ശനിയാഴ‌്ച നടന്ന വിസ‌്താരത്തിനിടയിലാണ്​ 2 3ാം സാക്ഷിയായ ലോഡ‌്ജ‌് മാനേജർ അനിൽകുമാർ പ്രതികളെ തിരിച്ചറിഞ്ഞത‌്.

െകവിനെ തട്ടിക്കൊണ്ടുപോയ ദിവസം ഗാന്ധി നഗറിലെത്തിയ പ്രതികൾ കേരള ടൂറിസ‌്റ്റ‌് ഹോമിൽ മുറിയെടുത്ത‌ിരുന്നു. ഇത്​ അനിൽകുമാർ സ്ഥിരീകരിച്ചു. രാത്രി 1.30ന‌് സുഹൃത്ത‌് മരിച്ചെന്നു പറഞ്ഞ‌് ഇവർ പോയതായി മാനേജർ കോടതിയിൽ മൊഴി നൽകി. ഒന്നാം പ്രതി ഷാനു, മറ്റു പ്രതികളായ നിയാസ‌്, ഇഷാൻ, റിയാസ‌്, ഷിബിൻ, ഫസൽ, ഷിനു, റമീസ‌് എന്നിവരെയാണ‌് സാക്ഷി തിരിച്ചറിഞ്ഞത‌്.

കെവിനോടൊപ്പം പ്രതികൾ തട്ടിക്കൊണ്ടുപോയ അനീഷി​​​​െൻറ വീടിന്​ സമീപം കാറും വാളേന്തിയ സംഘത്തെയും കണ്ടതായി അനീഷി​​​​െൻറ അയൽവാസിയും രണ്ടാം സാക്ഷിയുമായ പി.സി. ജോസഫ‌് (ബേബി) മൊഴി നൽകി. അർധരാത്രി ഇവരെ കണ്ടയുടൻ അനീഷി​​​​െൻറ സഹോദരൻ സിബിയെ ഫോണിൽ വിളിച്ച‌് വിവരമറിയിച്ചതായും ജോസഫ‌് മൊഴിനൽകി.

കേസിലെ നാലാം സാക്ഷിയായ പത്രവിതരണക്കാരൻ ജോൺ ജോസഫിനെയും വിസ‌്തരിച്ചു. തെരുവുവിളക്കി​​​​െൻറ വെളിച്ചത്തിൽ അനീഷി​​​​െൻറ വീടിനടുത്ത‌് കുറച്ച‌് ചെറുപ്പക്കാരെ കണ്ടതായി ഇയാൾ മൊഴിനൽകി. പൊലീസുകാർ പ്രതികൾ വന്ന വാഗൺ-ആർ കാർ പരിശോധിക്കുന്നതു കണ്ടതായും ഇയാൾ കോടതിയിൽ ബോധിപ്പിച്ചു. വിസ‌്താരം തിങ്കളാഴ‌്ച തുടരും. അടുത്തദിവസങ്ങളിൽ കെവി​​​​െൻറ പിതാവ്​ ജോസഫ‌ിനെയും ഭാര്യ നീനുവിനെയും വിസ‌്തരിക്കും.

Tags:    
News Summary - Kevin Murder case- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.