പുനലൂർ: കെവിൻ വധക്കേസിൽ ഒളിവിലുള്ള പ്രതികളെ തേടി പൊലീസ് കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ പരിശോധന നടത്തി. യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ഇടമൺ സ്വദേശിയുമായ അഡ്വ. എസ്.ഇ. സഞ്ജയ്ഖാെൻറ കാര്യറയിലുള്ള ഭാര്യാവീട്ടിലും മുൻ ഡി.സി.സി സെക്രട്ടറി വെഞ്ചേമ്പ് സുരേന്ദ്രെൻറ വീട്ടിലുമാണ് ബുധനാഴ്ച രാത്രി പ്രത്യേക അന്വേഷണ സംഘമെത്തിയത്. പൊലീസ് എത്തുമ്പോൾ സഞ്ജയ്ഖാനും ഭാര്യയും ഇടമണ്ണിലെ വീട്ടിലുണ്ടായിരുന്നു.
കെവിൻ വധക്കേസിലെ പ്രതികളോ ഇവർ സഞ്ചരിച്ചിരുന്ന കാറുകളോ ഉണ്ടോയെന്ന് തിരക്കി. ഇല്ലെന്ന് ബോധ്യമായതോടെ പൊലീസ് സംഘം മടങ്ങി. കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ മൊബൈലിൽ ഇരുവരുടെയും നമ്പർ ഉള്ളത് കണക്കിലെടുത്താണ് പരിശോധനക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ, കേസിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പങ്ക് മറച്ചുവെക്കാൻ പൊലീസിനെ ഉപയോഗിക്കുകയാെണന്ന് സഞ്ജയ്ഖാൻ ആരോപിച്ചു. പ്രതികളുമായി യാതൊരു ബന്ധവുമില്ലാതിരിക്കെ തന്നെ ആക്ഷേപിക്കാനാണ് പരിശോധന നടത്തിയത്. ഇത് സംബന്ധിച്ച് ഡി.ജി.പി, മേഖല ഐ.ജി എന്നിവർക്ക് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.