നവതരംഗത്തിന് വഴി വെട്ടിയ സംവിധായകൻ; കെ.ജി. ജോർജിന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

തിരുവനന്തപുരം: സ്വപ്നാടനം പോലെ ഒരു സിനിമാ ജീവിതം അതായിരുന്നു കെ.ജി. ജോർജെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലയാള സിനിമയിൽ നവതരംഗത്തിന് വഴി വെട്ടിയ സംവിധായകനാണ്. ന്യൂജെൻ എന്ന് നമ്മൾ ഇപ്പോൾ വിശേഷിപ്പിക്കുന്ന സിനിമകളുടെ തലതൊട്ടപ്പനായിരുന്നു അദ്ദേഹം.

കഠിനമായ ജീവിതാവസ്ഥകളെ സത്യസന്ധമായി അവതരിപ്പിച്ചതായിരുന്നു അദ്ദേഹത്തിന്‍റെ സിനിമകൾ. കലാമൂല്യവും വാണിജ്യ സാധ്യതയും ഒരു പോലെ നിലനിർത്തിയ കാലാതിവർത്തിയായ ചലച്ചിത്രങ്ങൾ. ആദാമിന്റെ വാരിയെല്ല് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നാണ്. പ്രമേയത്തിലെ വ്യത്യസ്ത തിരശീലയിൽ യാഥാർഥ്യമാക്കിയ സംവിധായകനാണ് കെ.ജി. ജോർജ്.

ആ സിനിമകളിൽ ഒന്നും സൂപ്പർ താരങ്ങളില്ല, കഥാപാത്രങ്ങൾ മാത്രം. സംവിധായകനായിരുന്നു യഥാർഥ നായകൻ. മലയാള സിനിമയല്ല, തെന്നിന്ത്യൻ ചലച്ചിത്ര ലോകം കണ്ട ഏറ്റവും മികച്ച സംവിധായകനാണ് ജോർജ്. അദ്ദേഹത്തിന്റെ സൃഷ്ടികൾ എക്കാലവും ഒരു പാഠശാലയായി നിലനിൽക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    
News Summary - KG George's death; The Leader of Opposition condoles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.