മു​ൻ കേ​ര​ള വോ​ളി​ബാ​ൾ ടീം ​ക്യാ​പ്റ്റ​ൻ കെ.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ

തൊ​ടു​പു​ഴ: മു​ൻ കേ​ര​ള വോ​ളി​ബാ​ൾ ടീം ​ക്യാ​പ്റ്റ​നും പ​രി​ശീ​ല​ക​നു​മാ​യി​രു​ന്ന കാ​ഞ്ഞാ​ർ കു​ന്ന​ത്താ​ നി​ക്ക​ൽ വീ​ട്ടി​ൽ കെ.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (84) നി​ര്യാ​ത​നാ​യി. മൂ​ല​മ​റ്റം ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ, സം​സ്ഥാ​ന വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി, ഇ​ടു​ക്കി ജി​ല്ല സ്പ ോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 1958-’59ൽ ​കേ​ര​ള വോ​ളി​ബാ​ൾ ട ീ​മി​​െൻറ ക്യാ​പ്​​റ്റ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ക്ക​ൾ: പ്രി​ൻ​സി (എ​ൽ.​പി.​ജി.​എ​സ്, തൃ​പ്പൂ​ണി​ത്തു​റ), ജാ​ൻ​സി (പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്ക്), പ്രി​ൻ​സ് (കാ​ന​ഡ), ലി​നു. മ​രു​മ​ക്ക​ൾ: വേ​ണു​ഗോ​പാ​ൽ (ജ​ന​ത മാ​ഷി​ൻ​സ്), സു​രേ​ഷ് (കേ​ന്ദ്രീ​യ വി​ദ്യാ​ല​യം), നീ​തു (കാ​ന​ഡ), ശ്രീ​കാ​ന്ത് (ബി​സി​ന​സ്). സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ര​ണ്ടി​ന്​ വീ​ട്ടു​വ​ള​പ്പി​ൽ.

സ്മാഷുകളുടെ ലോകത്ത് ഇനി കെ.ജിയില്ല
കാഞ്ഞാർ: ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സമയം. കാഞ്ഞാർ പഴയ പൊലീസ് സ്​റ്റേഷന്​ എതിർവശത്ത് കയറുകൊണ്ട് മെടഞ്ഞെടുത്ത നെറ്റിന് കീഴിൽ പന്ത്​ തട്ടിയിരുന്നവരുടെ അരികിലേക്ക് കളിമോഹവുമായി ഒരു പത്തുവയസുകാരൻ എത്തി. ആദ്യം പന്ത് പെറുക്കാനായിരുന്നു യോഗം. ചേട്ടന്മാരുടെ കളി കഴിഞ്ഞു കിട്ടിയ അവസരം മുതലെടുത്ത്​ കളി തുടങ്ങിയ കൊച്ചുപയ്യൻ 20 ാം വയസിൽ ട്രാവന്‍കൂര്‍ യൂനിവേഴ്‌സിറ്റി ടീമിലിടം പിടിച്ചു. രണ്ട് വർഷം കഴിഞ്ഞ് സംസ്ഥാന വോളിബാൾ ടീമി​​​​െൻറ അമരക്കാരനായി. കേരള വോളിബാളി​​​​െൻറ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച കെ.ജി. ഗോപാലകൃഷ്‌ണന്‍ നായര്‍ എന്ന കെ.ജി വിടവാങ്ങുേമ്പാൾ ഓർമകൾക്ക് സ്വാതന്ത്ര്യ സമരകാലത്തോളം പഴക്കമുണ്ട്.

ഇടുക്കി ജില്ലയിലെ ഫുട്ബാളി​​​​െൻറ ഈറ്റില്ലമായ കാഞ്ഞാറിൽ വിജിലൻറ് ക്ലബി​​​​​െൻറ ഒാരോ നേട്ടത്തിനും പിന്നിൽ ഗോപാലകൃഷ്ണൻ നായരുടെ സ്മാഷുകളുണ്ടായിരുന്നു. എച്ച്‌.എം.സി (ഹിന്ദു, മുസ്​ലിം, ക്രിസ്‌ത്യന്‍) എന്നായിരുന്നു കാഞ്ഞാറിലെ ആദ്യ വോളിബാൾ ടീമി​​​​െൻറ പേര്. മതസൗഹാർദം ലക്ഷ്യമിട്ടുള്ള പേരായിരുന്നെങ്കിലും കളിയിൽ ജാതിമത ചിന്തകൾ വരരുതെന്ന തീരുമാനത്തി​​​​െൻറ അടിസ്ഥാനത്തിലാണ് കെ.ജിയുടെ കാലഘട്ടത്തിൽ വിജിലൻറ് ക്ലബ്​ എന്ന് പുനർനാമകരണം ചെയ്തത്. മറ്റ് സ്ഥലങ്ങളിലെ ടീമുകളെ കത്ത് നൽകി വെല്ലുവിളിച്ച് മത്സരത്തിന് ക്ഷണിക്കുന്ന പതിവുണ്ടായിരുന്നു അന്ന്. വേഴങ്കാനം അപ്പച്ച​​​​​െൻറ നേതൃത്വത്തിലുള്ള കരുത്തരായ വേഴങ്കാനം ടീമിനെ വെല്ലുവിളിക്കാൻ പോയി ഹീറോയിസം കാണിച്ച താരമാണ് ഗോപാലകൃഷ്ണൻ.

കാഞ്ഞാർ വിജിലൻറ് ക്ലബ്​ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് കാലെടുത്ത് വെച്ചത് അദ്ദേഹം കളിച്ചിരുന്ന കാലഘട്ടത്തിലായിരുന്നു. ശക്തരായ കേരള പൊലീസ് ടീമിനെ പോലും അട്ടിമറിക്കാൻ കെൽപുള്ള ടീമായി വിജിലൻറ് മാറി. 1959ലാണ് കേരള ടീമി​​​​െൻറ നായകത്വം ഏറ്റെടുത്തത്. 1973ൽ ഇടുക്കി ജില്ല വോളിബാൾ അസോസിയേഷന്‍ രൂപവത്കരിച്ചപ്പോൾ പ്രഥമ സെക്രട്ടറിയായി. രണ്ട് വർഷത്തിന് ശേഷം കാഞ്ഞാറിൽ ആദ്യമായി ഫ്ലഡ്​ ലൈറ്റ്​ ടൂർണമ​​​​െൻറും എത്തിച്ചു. കളിനിർത്തിയിട്ടും അദ്ദേഹം കളം വിട്ടില്ല. പരിശീലക​​​​​െൻറ കുപ്പായമണിഞ്ഞ് നിരവധി ശിഷ്യന്മാരെ വളർത്തിയെടുത്തു. ഇവരിൽ പലരും ദേശീയ ടീമിൽ ഇടംപിടിച്ചു.

1980 മുതൽ 89 വരെ സംസ്ഥാന വോളിബാള്‍ അസോസിയേഷനെ നയിച്ചു. 1992ല്‍ മൂലമറ്റം ഗവ. വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്‌കൂളില്‍ നിന്നും പ്രിന്‍സിപ്പലായാണ് വിരമിച്ചത്.

Tags:    
News Summary - kg gopalakrishnan passed away -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.