വയനാട്ടില്‍ തൊള്ളായിരം കണ്ടിയിൽ അഞ്ചംഗ സായുധ സംഘത്തെ കണ്ടെന്ന്

മേപ്പാടി (വയനാട്​): കള്ളാടി തൊള്ളായിരം കണ്ടിയിൽ അഞ്ചംഗ സായുധ സംഘത്തെ കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്​. വനത്തോട്​ ചേർന്ന്​ സ്വകാര്യ റിസോർട്ടി​​​െൻറ ഭാഗമായുള്ള കെട്ടിട നിർമാണം നടക്കുന്നതിന്​ സമീപത്തായാണ് വെള്ളിയാഴ്ച രാത്രി ഏഴോടെ സംഘത്തെ കണ്ടതായി പറയുന്നത്. ഇവിടെയുണ്ടാ‍യിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ തടഞ്ഞുവെച്ചതായും വിവരമുണ്ട്​. തൊഴിലാളികൾ തന്നെയാണ് വിവരം റിസോർട്ട്​ ഓഫിസ് ജീവനക്കാരെ അറിയിച്ചത്. സ്ത്രീ ഉൾപ്പെടെ അഞ്ചുപേരാണ് സംഘത്തിലുള്ളത്.

മാവോവാദികളാണെന്ന അഭ്യൂഹത്തെ തുടർന്ന് മേപ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു. തൊള്ളായിരം കണ്ടി ഭാഗങ്ങളിലും മുണ്ടക്കൈയിലും മാവോവാദി സാന്നിധ്യമുള്ളതായി നേരത്തേയും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.  ഇൗ സമയത്തെല്ലാം തണ്ടർ ബോൾട്ട് സംഘം മേഖലയിൽ തിരച്ചിൽ നടത്തി. നിലമ്പൂർ വനമേഖലയോട് ചേർന്നുള്ള മേപ്പാടി റേഞ്ചിൽ എമറാൾഡ് ഗ്രൂപ്പി​​െൻറ റിസോർട്ടിന്​ സമീപത്താണ് സായുധ സംഘമെത്തിയതായി പറയുന്നത്.  
 

Tags:    
News Summary - kidnap resort staff in Wayanad- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.