മൂവാറ്റുപുഴ: പള്ളിയിൽ നമസ്ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോകാൻ ശ്രമിച്ചു.
പായിപ്ര പഞ്ചായത്തിലെ മുളവൂർ പള്ളി പടിയിൽ തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. മുളവൂർ മുളാട്ട് അബ്ദുൽ സലാമിന്‍റെ മകൻ അഫ്രിൻ സലാം (10) നെയാണ് സാൻട്രൊ കാറിലെത്തിയ മൂന്നംഗ സംഘം തട്ടികൊണ്ടു പോകാൻ ശ്രമിച്ചത്. മുളവൂർ പള്ളിയിൽ നിന്നും മഗ്രിബ് നമസ്കാരം കഴിഞ്ഞ് തൊട്ടടുത്തു തന്നെയുള്ള വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അമ്പലം പടി റോഡിലൂടെ എത്തിയ കാറ് കുട്ടിയുടെ മുന്നിൽ ചവിട്ടി നിറുത്തിയ ശേഷം അഫ്രിനെ കാറിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. ഭയന്നു പോയ കുട്ടി ബഹളം വച്ച് കുതറി മാറി ഓടി രക്ഷപെടുകയായിരുന്നു.
പിടിവലിയിൽ കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ബഹളം കേട്ട് സമീപവാസികളും മറ്റും ഓടിയെത്തിയതോടെ കാർ ഓടിച്ചു പോകുകയായിരുന്നു. വെള്ള സാൻട്രോ കാറിലെത്തിയവരാണ് തട്ടികൊണ്ടു പോകാൻ ശ്രമിച്ചത് 6121 ആണ് കാറിന്‍റെ നമ്പർ. വിവരമറിഞ്ഞ് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഭവത്തിൽ പൊലീസ് നിഷ്ക്രിയത്വം ആരോപിച്ച് നാട്ടുകാർ മണിക്കൂറോളം മൂവാറ്റുപുഴയിൽ എം.സി റോഡ് ഉപരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.