ചെറുവത്തൂർ: ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന പിലിക്കോട് തുമ്പക്കുതിരിലെ സജിത്ത് വെങ്ങര (34) യുടെ ജീവൻ രക്ഷിക്കാൻ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. വൃക്കകൾ പ്രവർത്തന രഹിതമായി അവശനിലയിലായ സജിത്ത് മൂന്നുമാസമായി കണ്ണൂർ മിംമ്സ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആഴ്ചയിൽ മൂന്നുതവണ രക്തശുദ്ധീകരണം നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. അച്ഛൻ ടി.പി. നാരായണൻ 18 വർഷം മുമ്പ് മരിച്ചു. അമ്മ പദ്മാവതിയുടെ തണലിലായിരുന്നു സജിത്തുൾപ്പെടെ മൂന്നുമക്കളുടെ ജീവിതം.
പ്ലസ്ടുവരെ പഠിച്ച സജിത്ത് പെയിൻറിങ് തൊഴിലാളിയാണ്. വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. മകെൻറ ജീവൻ നിലനിർത്താൻ 60 കഴിഞ്ഞ അമ്മ വൃക്ക പകുത്ത് നൽകാൻ തയാറായി. ചികിത്സ ചെലവിന് വഴിയില്ലാതെ പ്രയാസപ്പെടുകയാണ് നിർധന കുടുംബം.
തുമ്പക്കുതിര് യുവശക്തി വായനശാല ആൻഡ് ഗ്രന്ഥാലയം അംഗവും പൊതുപ്രവർത്തകനുമായ സജിത്തിെൻറ ചികിത്സക്കായി ക്ലബിെൻറ മുൻകൈയിൽ സഹായ കമ്മിറ്റി രൂപവത്കരിച്ചു. പിലിക്കോട് ഗവ. വെൽഫെർ എൽ.പി സ്കൂളിൽ നടന്ന യോഗത്തിൽ പ്രദേശത്തെ രാഷ്ട്രീയ പാർട്ടി നേതാക്കൾ, യുവജന-സന്നദ്ധ സംഘടന പ്രവർത്തകർ ഉൾപ്പെടെ നാടാകെ ഒത്തുകൂടി.
പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. പ്രസന്ന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കെ. ഭജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.വി. സുജാത, എം. നന്ദകുമാർ, എം. രാഘവൻ, കെ.ടി. മോഹൻ, ടി. രാജൻ, പി.പി. പദ്മനാഭൻ, സി. ഭരതൻ, എം. മാധവൻ, കെ.വി. രാജേഷ്, എ.വി. ചന്ദ്രൻ, ടി.പി. വിനോദ്, വി.എം. ഷാജി തുടങ്ങിയവർ സംസാരിച്ചു.
സഹായസമിതി ഭരവാഹികൾ: പി.പി. പ്രസന്നകുമാരി (ചെയർ.), എം. ശശി (വർക്കിങ് ചെയർ.). പി.പി. പദ്മനാഭൻ (കൺ.), എ.വി. സബിത് (ട്രഷ.). സഹായങ്ങൾ സജിത്ത് വെങ്ങര ചികിത്സ സഹായ കമ്മിറ്റിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് കാലിക്കടവ് ശാഖയിലെ 40661101045745 അക്കൗണ്ടിലേക്ക് അയക്കാം. IFSC Code: KLGB0040661.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.