തിരുവനന്തപുരം: കിഫ്ബി, കേരള പുനർനിർമാണ പദ്ധതികളിൽപെടുത്തി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല വഹിക്കുന്ന ജില്ല അടിസ്ഥാനസൗകര്യ ഏകോപനസമിതിക്കുമേൽ സർക്കാർ നിയന്ത്രണം. കലക്ടർമാർ അധ്യക്ഷരായ സമിതികളുടെ തലപ്പത്തേക്ക് സംസ്ഥാനതല നോഡൽ ഒാഫിസർമാരായി രണ്ട് െഎ.എ.എസുകാരെക്കൂടി പൊതുമരാമത്ത് വകുപ്പ് നിയമിച്ചു. എസ്. സുഹാസ്, ശ്രീറാം സാമ്പശിവ റാവു എന്നിവരെയാണ് ഏഴ് ജില്ലകളുടെ വീതം നോഡൽ ഒാഫിസർമാരായി നിയമിച്ചത്. ഇവർ നേരിട്ട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്കാകും റിപ്പോർട്ട് ചെയ്യുക.
പുരോഗതി വിലയിരുത്താൻ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ എല്ലാമാസവും അവലോകനയോഗവും ചേരും. ഭൂമി ലഭ്യത, ഭൂമി ഏറ്റെടുക്കൽ, സർവേ, തരംതിരിക്കൽ എന്നിവയിലെ മെല്ലെപ്പോക്ക്, വിവിധ അധികാരികൾ തമ്മിലെ ഏകോപനമില്ലായ്മ തുടങ്ങിയവ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് നടപടിയത്രെ.
മരാമത്ത് വകുപ്പിെൻറ പ്രധാന പദ്ധതികളുടെ ഭൂമി ഏറ്റെടുക്കൽ, നിർവഹണം, അറ്റകുറ്റപ്പണി എന്നിവയിൽ അവലോകന യോഗങ്ങൾ നടത്താനും ജില്ല അടിസ്ഥാന സൗകര്യ ഏകോപന സമിതികളെ ശക്തിപ്പെടുത്താനുമാണ് തീരുമാനമെന്ന് കഴിഞ്ഞവാരം പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.