തിരുവനന്തപുരം: സംസ്ഥാനത്ത് 8401 കോടി രൂപയുെട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കൂടി കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്െമൻറ് ഫണ്ട് ബോർഡ്) ഡയറ്കടർ ബോർഡ് അംഗീകാരം നൽകി. 11,388 കോടിയുടെ പദ്ധതികളാണ് പരിഗണനക്ക് വന്നത്. റോഡുകൾ, പാലങ്ങൾ, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, പട്ടികവിഭാഗ വികസനം, വൈദ്യുതി പ്രസരണ ഗ്രിഡ് തുടങ്ങിയവക്കാണ് അനുമതി. ഒന്നാംഘട്ടത്തിൽ 4022 കോടിയുടെ പദ്ധതികൾ അംഗീകരിച്ചിരുന്നു. ഇതോടെ പദ്ധതികൾ 12,063 കോടിയുടേതായി.
വൈദ്യുതി ബോർഡിെൻറ പ്രസരണ സംവിധാന വികസന (ട്രാൻസ്ഗ്രിഡ്) പദ്ധതിക്കാണ് ഏറ്റവും കൂടുതൽ തുക അനുവദിച്ചത്. 6375 കോടിയുടെ നിർദേശം വന്ന പദ്ധതിക്ക് 5200 കോടിയാണ് അനുവദിച്ചത്. 605.05 കോടിയുടെ റോഡ് നിർമാണം, 216.27 കോടിയുടെ മേൽപാലങ്ങൾ, 533.33 കോടിയുടെ കുടിവെള്ള പദ്ധതികൾ, 968 കോടിയുടെ ആരോഗ്യ പദ്ധതികൾ, 400 കോടിയുടെ ഹൈടെക് സ്കൂൾ പദ്ധതി, പട്ടിക വിഭാഗം 74 കോടി, ഭവന നിർമാണം 45 കോടി എന്നിവയാണ് അംഗീകാരം കിട്ടിയ പദ്ധതികൾ.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് ബോർഡ് യോഗം ചേർന്നത്. 2000 കോടി വായ്പ എടുക്കാൻ തീരുമാനിച്ചു. െപട്രോൾ സെസ് അടക്കമുള്ള വിഹിതമായി 2000 കോടിയോളം രൂപ കിഫ്ബിയിലുണ്ട്. ആദ്യഘട്ട പദ്ധതിപ്രവര്‍ത്തനങ്ങളിൽ യോഗം തൃപ്തി രേഖപ്പെടുത്തി. അനുവദിക്കുന്ന പണം തടസ്സം കൂടാതെ സേവനദാതാവ്, സപ്ലയർ, കോണ്ട്രാക്ടർ മുതലായവര്‍ക്ക് ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാക്കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫർ സംവിധാനം ഏര്‍പ്പെടുത്താനും അംഗീകാരം നൽകി. ജോലികൾ പൂർത്തിയാകുന്ന മുറക്ക് ബില്ലുകൾ പാസാക്കും. ആദ്യഘട്ടത്തിൽ അംഗീകാരം നൽകിയ കിഫ്ബി പദ്ധതികളിൽ ചിലത് ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. മന്ത്രി ഡോ. തോമസ് ഐസക്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാൻ ഡോ. വി.കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.