തിരുവനന്തപുരം: കിഫ്ബിയിൽ സെക്ഷൻ 20 പ്രകാരം ഒാഡിറ്റ് ഉറപ്പാക്കണമെന്നാവശ്യപ്പെട ്ട് അക്കൗണ്ടൻറ് ജനറൽ വീണ്ടും സർക്കാറിന് കത്ത് നൽകി. സെക്ഷൻ 14(1) പ്രകാരമുള്ള ഒാഡി റ്റിെൻറ അപര്യാപ്തതയും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കിഫ്ബി ഒാഡിറ്റ് വിവാദം സംസ്ഥാനത്ത് നിലനിൽക്കെയാണ് ഒക്ടോബർ 24ന് പുതിയ കത്ത് എ.ജി നൽകിയത്.
സി.എ.ജിയുടെ അധികാരവും ഉത്തരവാദിത്തവും നിർണയിക്കുന്ന സെക്ഷൻ 20 പ്രകാരം കിഫ്ബിയുടെ ഓഡിറ്റ് ഉറപ്പാക്കണമെന്നാണ് എ.ജിയുടെ ആവശ്യം. ഇതിനായി നേരത്തേ സർക്കാറിന് അയച്ച കത്തുകൾക്ക് മറുപടി ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ധനസെക്രട്ടറിക്കും ഈ വർഷം ഫെബ്രുവരിയിൽ ചീഫ് സെക്രട്ടറിക്കും മാർച്ചിൽ മുഖ്യമന്ത്രിക്കും അക്കൗണ്ടൻറ് ജനറൽ കത്ത് നൽകിയിരുന്നു.
സർക്കാറിന് പതിനായിരക്കണക്കിന് കോടിയുടെ തിരിച്ചടവ് ബാധ്യതയുള്ള കിഫ്ബിയിൽ സെക്ഷൻ 20 ഓഡിറ്റ് എന്തുകൊണ്ട് വേണമെന്നും 14 പ്രകാരമുള്ള ഓഡിറ്റ് എന്തുകൊണ്ട് അപര്യാപ്തമാണെന്നും സി.എ.ജി കത്തിൽ വിശദീകരിച്ചിട്ടുണ്ട്. കിഫ്ബിയിൽ സെക്ഷൻ 14 പ്രകാരമുള്ള ഓഡിറ്റ് സാധ്യത പോലും വരും വർഷങ്ങളിൽ ഇല്ലാതാകുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.